ആ സാറിന്റെ ക്ലാസ്സിന് എത്താന്‍ വൈകിയാല്‍, പിന്നെ ഡാന്‍സ് കളിച്ചു കാട്ടിയാലേ ക്ലാസില്‍ കയറാനൊക്കൂ... അതു കൊണ്ട് അവന്‍ സകല തയ്യാറെടുപ്പുകളോടും കൂടിയാണ് അന്ന് എത്തിയത്!
അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയിലെ ടാമ്പായിലുള്ള യൂണിവേഴ്‌സിറ്റിയാണ് കീസര്‍ യൂണിവേഴ്‌സിറ്റി. അവിടത്തെ ഒരു പ്രൊഫസര്‍ ക്ലാസ് സമയത്തിന്റെ കാര്യത്തില്‍ വലിയ കണിശക്കാരനാണ്. അതു കൊണ്ടു തന്നെ വൈകിയെത്തുന്ന കുട്ടികളോട് സാറിന് വല്ലാത്ത അരിശമാണ്. വഴക്കു പറഞ്ഞിട്ടൊന്നും കാര്യമില്ലന്നെ് സാറിനറിയാം. അതുകൊണ്ട് വൈകി എത്തുന്നവരോട് ഒരു പുതുമയുള്ള ശിക്ഷണമുറയാണ് ഇദ്ദേഹം നടപ്പാക്കുന്നത്. പ്രൊഫസര്‍ ക്ലാസിലെത്തി കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസിനു മുന്നില്‍ നൃത്തം ചെയ്യണം, എങ്കിലേ ക്ലാസില്‍ കയറ്റുകയുള്ളൂ. കുറച്ചു നാള്‍ കൊണ്ട് ഈ പതിവ് ഇവിടെ തുടരുകയാണ്.
പ്രൊഫസറുടെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയാണ് ബ്രാന്‍ഡണ്‍ ഗോഡ്‌റിച്ച് . ഇക്കഴിഞ്ഞ ആഴ്ചയാണ് ബ്രാന്‍ഡണ് തന്റെ പഴയ ഐപോഡ് കണ്ണില്‍പെട്ടത്. ഹൈസ്‌കൂള്‍ കാലം മുതലുള്ള 305 ഓളം ഫയലുകള്‍ സേവ് ചെയ്ത് വച്ചിട്ടുള്ള കാര്യം ഓര്‍മ്മയില്‍ വന്നതോടെ, അന്ന് വൈകി എത്താന്‍ തന്നെ തീരുമാനിച്ചെന്നു വേണം കരുതാന്‍! ഒരു ബ്ലൂടൂത്ത് സ്പീക്കറും കൂടി കൈയ്യില്‍ കരുതിയാണ് അന്ന് ബ്രാന്‍ഡണ്‍ ക്ലാസില്‍ എത്തിയത്. വൈകി തന്നെയാണ് എത്തിയതും! പ്രൊഫസര്‍ ശിക്ഷണനടപടിയുടെ ഭാഗമായുള്ള നൃത്തം ചെയ്യലിന് ആവശ്യപ്പെട്ടു. വരാന്‍ വൈകിയെങ്കിലും ആ ആവശ്യം നടത്തി കൊടുക്കാന്‍ ഒട്ടും അമാന്തമുണ്ടായില്ല!
ഡിജെ ചിച്മാന്‍സിന്റെ പ്രസിദ്ധ വീഡിയോയായ സ്റ്റിക് ഇറ്റ് ആന്റ് റോള്‍ ഇറ്റ് ആണ് തയ്യാറാക്കി കൊണ്ടു വന്നിരുന്നത്. ആ ഡാന്‍സില്‍ ചില പ്രത്യേക തരം അരക്കെട്ട് ചലനങ്ങളൊക്കെയുണ്ട്. അതെല്ലാം ഏറെക്കുറെ നല്ലതു പോലെ തന്നെഅനുകരിച്ച് നടപ്പാക്കി. ഇതെല്ലാം സഹപാഠിയായ വെനെ റെക്കോര്‍ഡ് ചെയ്ത് ട്വിറ്ററിലിട്ടു. അല്പം പരിഭവത്തോടെയുള്ള അവളുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു;താമസിച്ചെത്തുന്ന കുട്ടികളെ കൊണ്ട് ഞങ്ങളുടെ പ്രൊഫസര്‍ ഡാന്‍സ് ചെയ്യിക്കും. ഇത് കോളേജല്ലേ എന്നായിരുന്നു ട്വീറ്റ്.
ഏതായാലും ബ്രാന്‍ഡന്റെ ഡാന്‍സ് ട്വിറ്ററില്‍ വന്‍ ഹിറ്റായി. 1,24,000 റീട്വീറ്റുകളും 3,73,000 ലൈക്കുകളും അതിനു ലഭിച്ചു. തന്റേതായ കൊറിയോഗ്രാഫി കൂടി ചേര്‍ത്തിട്ടാണ് ബ്രാന്‍ഡന്‍ അത് അവതരിപ്പിച്ചതെന്നും എന്തായാലും അവന്റെ അരക്കെട്ട് ചലനം ഗംഭീരമായെന്നുമാണ് കമന്റുകളില്‍ അധികവും പറയുന്നത്. നീ നിന്റെ ക്ലാസിലെ മറ്റു കുട്ടികളുമായി അത്ര സൗഹൃദത്തിലൊന്നുമല്ലെന്ന് തോന്നുന്നു, അല്ലെങ്കില്‍ പിന്നെയെന്താ ഇത് കണ്ട് ഞാന്‍ തലതല്ലിചിരിച്ചതു പോലെ അവര്‍ ചിരിക്കാത്തതെന്നായിരുന്നു ഒരു വനിതയ്ക്ക് അറിയേണ്ടിയിരുന്നത്.
സെലീന എന്ന മറ്റൊരാളുടെ ചോദ്യം ഇത്ര മനോഹരമായി ഇടയിളക്കി നൃത്തം ചെയ്യാന്‍ എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു. ഇതിനു ചെലവിട്ട സമയം, പരിശീലനം, യുട്യൂബ് വീഡിയോകള്‍ എന്നിവ എന്നായിരുന്നു ബ്രാന്‍ഡന്റെ മറുപടി. എന്റെ അരക്കെട്ട് കള്ളം പറയില്ല എന്നു കൂടി അവന്‍ കൂട്ടിച്ചേര്‍ത്തു. വെനെ പറയുന്നത്, ബ്രാന്‍ഡന്റെ രണ്ടാമത്തെ ഡാന്‍സാണിതെന്നും ഏതായാലും ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ട ഡാന്‍സ്് ആയിരുന്നു രണ്ടാമത്തേത് എന്നാണ്.
https://www.facebook.com/Malayalivartha