വിഡിയോ കണ്ട് ദമ്പതികള്‍ ഇതിനിറങ്ങിത്തിരിക്കരുത്; ആശയും യാഥാര്‍ഥ്യവും തമ്മില്‍ ദൂരം വളരെയുണ്ട്
ഇപ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം വന്നാല്‍ ഉടനെ മൊബൈലും ലാപ്ടോപ്പുമെടുക്കും. കാര്യത്തെപ്പറ്റി ഗൂഗിളില്കുറേ തിരയും, പോരെങ്കില്‍ പത്തു യുട്യൂബ് വിഡിയോയും കാണും. ഈ വിഡിയോയില്‍ കാണുന്നതൊക്കെ ജീവിതത്തില്‍ അനുകരിക്കാന്‍ തുടങ്ങിയാലോ?. പിന്നെ ജീവിതം അബദ്ധങ്ങളുടെ ഘോഷയാത്രയാകുമെന്ന് പ്രത്യേകം പറയണ്ടല്ലോ.
യുട്യൂബ് വിഡിയോയില്‍ കണ്ട ചില വര്‍ക്കൗട്ടുകള്‍ അനുകരിച്ച് പണികിട്ടിയ ദമ്പതികളുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ദമ്പതികള്‍ക്കു പറ്റുന്ന അബദ്ധംകണ്ടാല് ചിരിയടക്കാനാവില്ലയെന്നാണ് വിഡിയോ കണ്ട ഭൂരിപക്ഷം ആളുകളുടേയും അഭിപ്രായം. നമ്മുടെ പ്രതീക്ഷകളും യാഥാര്‍ഥ്യവും തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോയാണിത് എന്നു പറഞ്ഞുകൊണ്ടാണ് ആളുകള്‍ ഇത് പങ്കുവെയ്ക്കുന്നത്.
പോണ്‍സൈറ്റുകളില്‍ കാണുന്ന വൈകൃതങ്ങളൊക്കെ കിടപ്പറയില്‍ പരീക്ഷിക്കുന്നവര്‍ കൂടി ഈ വിഡിയോ കണ്ടാല്‍ അവരുടെ പല മിഥ്യാധാരണകളും ഇതോടുകൂടി അവസാനിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിച്ച് സ്വന്തം ജീവിതത്തില്‍ അതൊക്കെ പരീക്ഷിക്കാനിറങ്ങിയാല് ജീവതത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമാകുമെന്നും പരിഹസിച്ചുകൊണ്ടാണ് പലരും വിഡിയോ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അയച്ചുകൊടുക്കുന്നത്.
സംഗതി കാണാന്‍ നല്ല തമാശയാണെങ്കിലും ഈ വിഡിയോ മുന്നോട്ടുവെയ്ക്കുന്ന ആശയം മികച്ചതാണെന്നാണ് വിഡിയോ കണ്ട ഒട്ടുമിക്കയാളുകളുടേയും അഭിപ്രായം.
https://www.facebook.com/Malayalivartha