കല്യാണ ചടങ്ങുകള്‍ കെങ്കേമമാക്കാനായി ആ 'അതിഥി'യെ കൊണ്ട് വന്നു... അതോടെ വിവാഹചടങ്ങുകൾ മുഴുവന്‍ താറുമാറായി; പിന്നെ സംഭവിച്ചത് ഒരു ഒന്നൊന്നര ക്ലൈമാക്സാ...
എന്നെന്നും ദമ്പതികള്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക നൽകി ആ അതിഥി. കല്യാണ ചടങ്ങുകള്‍ക്ക് വ്യത്യസ്തത വരുത്താനായി വിളിച്ച ആ അതിഥി വിവാഹചടങ്ങു മുഴുവന്‍ താറുമാറാക്കുമെന്ന് ആരും കരുതിയില്ല. ലണ്ടനിലെ ചെഷയര്‍ എന്ന സ്ഥലത്ത് നടന്ന ജെനി ആരോ സ്മിത്തിന്റേയും മാര്‍ക്ക് വുഡിന്റേയും വിവാഹചടങ്ങുകളാണ് വ്യത്യസ്തത പരീക്ഷിച്ച് വെള്ളത്തിലായത്.
വധൂവരന്മാര്ക്ക് വിവാഹ മോതിരവുമായെത്താന് നിശ്ചയിച്ചത് പരിശീലനം നല്കിയ മൂങ്ങയെ ആയിരുന്നു. ഇതിന് മുൻപ് നടത്തിയ പരിശീലന പറക്കലെല്ലാം കൃത്യമായി ചെയ്ത മൂങ്ങ, വിവാഹദിവസം പരിശീലിച്ചതെല്ലാം മറന്ന് സ്വന്തം ഇഷ്ടത്തിന് പറന്നതോടെയാണ് പരിപാടി അലമ്പയായത് . മോതിര പൊതികള്‍ കെട്ടിയ ബാഗ് നല്കി തിരിച്ച് പോകേണ്ട മൂങ്ങ തിരിച്ച് പറന്നത് അതിഥിതികള്ക്കിടയിലേക്കായിരുന്നു.
അപ്രതീക്ഷിതമായ മൂങ്ങ പറന്നെത്തിയതോടെ അതിഥികള്‍ പലവഴി ചിതറിയോടി. ചടങ്ങ് അലമ്ബായെങ്കിലും കല്യാണം മുടക്കമില്ലാതെ തന്നെ നടന്നു.
https://www.facebook.com/Malayalivartha