എല്ലാം ന്യൂജെന്‍ സ്റ്റൈല്‍!
കണ്മണി തന്‍ നാവില്‍ നൃത്തം ചവിട്ടുന്ന ആദ്യ കാവ്യപദമേത് എന്ന് ഒരു കവി ചോദിച്ചിട്ടുണ്ട്. അതിന് ഉത്തരവും കവി തന്നെ പറയുന്നുണ്ട്. അമ്മ എന്ന്. കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം പറയുന്ന വാക്ക് അമ്മ എന്നാണെന്നുള്ളത് കാലാകാലങ്ങളായി നമുക്കിടയിലുള്ള വിശ്വാസമാണ്.
കുഞ്ഞിന്റെ മാതൃഭാഷ ഏതാണെങ്കിലും അമ്മ എന്നു സൂചിപ്പിക്കുന്ന വാക്കിന് 'മ'കാരം ഉണ്ടായിരിക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ കുഞ്ഞിളം ചുണ്ടുകള്‍ ആദ്യം ഉച്ചരിക്കുന്നത് മ..മ്മ എന്നൊക്കെ തന്നെയാണെന്നും അതെല്ലാം അമ്മയെ സൂചിപ്പിക്കുന്നതാണെന്നും മാനവരെല്ലാം വിശ്വസിക്കുകയും ചെയ്തു പോരുന്നതാണ്.
എന്നാല്‍ ചില ന്യൂജെന്‍ കുഞ്ഞുങ്ങള്‍ ഈ 'പാരമ്പര്യ'ങ്ങളിലൊന്നും വിശ്വാസമുള്ളവരല്ലെന്നാണ് തോന്നുന്നത്. അമേരിക്കയിലെ ജോര്‍ജ്ജിയ സംസ്ഥാനത്തു നിന്നുള്ള ഒരമ്മയാണ് 27-കാരിയായ ലോറെന്‍. തന്റെ ഏഴു മാസം പ്രായമുള്ള മകന്‍ ജാക്ക് അടുത്തിടെ സംസാരിച്ചു തുടങ്ങി. എന്നാല്‍ അവന്‍ ആദ്യം വിളിച്ചത് മമ്മ എന്നായിരുന്നില്ലെന്ന് മനസ്സിലായപ്പോള്‍ ലോറൈന് അതിശയമായി. അവന്‍ ആദ്യം വിളിച്ചത് ഡാ..ഡ എന്നായിരുന്നു.
എന്നാല്‍ ആദ്യം വിളിച്ചത് ഡാ..ഡയെ ആണെങ്കില്‍ ആയ്‌ക്കോട്ടെ പിന്നെങ്കിലും മമ്മ എന്നൊന്നു വിളിക്കണ്ടേ, അവന്‍ അതും ചെയ്യുന്നില്ല. എന്നാല്‍ അവനെ പറഞ്ഞ് പഠിപ്പിച്ചു കൊടുക്കാം എന്നായി ലോറൈന്‍. അവള്‍ കുഞ്ഞ് ജാക്കിനെ കൊണ്ട് മ...മ്മ എന്നും പറയിക്കുവാന്‍ ശ്രമിച്ചു. എത്ര തവണ പറഞ്ഞു കൊടുത്താലും അവന്‍ മമ്മ എന്നു പറയുകയേയില്ല. ഡ..ഡാ എന്നേപറയുകയുള്ളൂ. പറഞ്ഞു കൊടുത്ത ലോറൈനു പോലും ഒടുവില്‍ ചിരി വന്നു. ഇപ്പോഴത്തെ പിള്ളേര്‍ പാരമ്പര്യവാദികളല്ല എന്നു സമ്മതിച്ചാലേ പറ്റൂ എന്നു തോന്നുന്നു!
https://www.facebook.com/Malayalivartha