വെള്ളത്തിലിറങ്ങി ചിത്രങ്ങളെടുത്ത് മനോഹരമാക്കിയവര്‍
മറ്റാരും പകര്‍ത്തിയതിലും മനോഹരമായി ലോകത്തില്‍ ഇതുവരേ വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയതിന് അവാര്‍ഡ് നേടിയവര്‍ ആരൊക്കെയെന്നും എന്താണ് അവരുടെ ചിത്രങ്ങളുടെ പ്രത്യേകത എന്നും ഇപ്പോള്‍ കണ്ടറിയാന്‍ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു.
അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി.കോം നടത്തിയ മത്സരത്തില്‍ എന്‍ട്രികള്‍ അയച്ചവര്‍ 6000-ത്തോളമാണ്. മാക്രോ ക്ലോസ് അപ്പ്‌സ്, വൈഡ് ആംഗിള്‍ ഷോട്ട് എന്നിങ്ങനെ തുടങ്ങി 17 ഓളം വിവിധ കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രങ്ങള്‍ അയക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
വൈഡ് ആംഗിള്‍/ മറൈന്‍ ലൈഫ് കാറ്റഗറിയില്‍ മെക്‌സിക്കോയിലെ ബാന്‍കോ ചിന്‍ചോറോ തീരത്തു നിന്നു ഒരു അമേരിക്കന്‍ മുതലയുടെ ദൃശ്യം പകര്‍ത്തിയ ടോം സെന്റ് ജോര്‍ജ്ജിന് ഗോള്‍ഡ് മെഡല്‍ ലഭിച്ചതില്‍ ആര്‍ക്കും അതിശയം തോന്നില്ല. ആ വൈഡ് ആംഗിള്‍ ഷോട്ടില്‍ മുതലയുടെ പല്ലുകള്‍ നമുക്ക് എണ്ണാനാവും. തന്റെ ചിത്രത്തെ കുറിച്ച് ടോം പറഞ്ഞത്, വലിയ ഇനം മുതലകളുടെ സ്പീഷിസില്‍പെടുന്ന മുതലയാണിതെങ്കിലും ഇവ പെട്ടെന്ന് പ്രകോപിതരാവുകയും ആക്രമണം നടത്തുന്നവയോ അല്ല എന്നാണ്.
മാള്‍ട്ടായില്‍ ഗോസോ തീരത്ത് വച്ച് നടന്ന കര്‍വേല ഫെറി അപകടത്തില്‍പെട്ട ബോട്ടിലെ ഒരു സ്‌റ്റെയര്‍കേസിന്റെ ദൃശ്യം പകര്‍ത്തി അയച്ച ക്രിസ്റ്റഫര്‍ ലെവ്‌ലിന് വൈഡ് ആംഗിള്‍ റെക്ക് സെക്ഷനില്‍ ഒന്നാം സമ്മാനം തന്നെ കിട്ടി.
വൈഡ് ആംഗിള്‍ / ഡൈവേഴ്‌സ് ഗോള്‍ഡ് വിഭാഗത്തില്‍ ബിഗ് ഐ ജാക്കിന്റെ ഒരു വലിയ കൂട്ടത്തിനു നടുവില്‍ നില്‍ക്കുന്ന ഡൈവറുടെ ചിത്രം മെക്‌സിക്കോ തീരത്തു നിന്നും പകര്‍ത്തിയ ടേര്‍ക്‌സ് ആന്റ് കേയ്‌കോസ് ദ്വീപുകാരനായ ജേസണ്‍ സിന്‍ടേക് ആണ് സമ്മാനം നേടിയത്.
മാക്രോ ക്ലോസ് അപ്പ് കാറ്റഗറിയില്‍ സമ്മാനം നേടിയ കൗതുകകരമായ ചിത്രം പകര്‍ത്തിയത് ചൈനയില്‍ നിന്നുള്ള ചുന്‍ ഷൗവാണ്. വാ നിറയെ മുട്ടകളുമായി നീന്തുന്ന ഒരു ജോഫിഷിന്റെ ചിത്രമാണ് ചുന്‍ ഷൗവിന് സമ്മാനം നേടികൊടുത്തത്. ഇന്‍ഡോനേഷ്യന്‍ കടല്‍ തീരത്തു നിന്നുമാണ് ഈ ദൃശ്യം പകര്‍ത്തിയത്.
കടലിനടിയിലെ അപൂര്‍വ സുന്ദര ജീവികളെ പകര്‍ത്തി സമ്മാനങ്ങള്‍ നേടിയവരുമുണ്ട്. അന്യഗ്രഹ ജീവിയെ പോലെ തോന്നുന്ന ഒരു തിളങ്ങുന്ന ഒക്ടോപ്പസിനെ ഫിലിപ്പൈന്‍സിന്റെ കടലില്‍ നിന്നും പകര്‍ത്തിയതിന് ചുന്‍ ഷൗവിന് മാക്രോ/ സ്വമ്മിംഗ് വിഭാഗത്തില്‍ മറ്റൊരു വെള്ളി മെഡലും ലഭിച്ചു.
അമേരിക്കന്‍ തീരത്ത് 600 അടി താഴ്ചയില്‍ നിന്നും ഒരു ട്രൈപോഡ് മത്സ്യത്തിന്റെ അപൂര്‍വ്വദൃശ്യ ഭംഗിയുള്ള ചിത്രം പകര്‍ത്തിയ സൂസന്‍ മെല്‍ഡോണിയനാണ് ആ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത്.
അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി.കോം വെബ്‌സൈറ്റിന്റെ ഉടമയായ ടാല്‍ മോര്‍ പറയുന്നത്, ഈ മത്സരത്തില്‍ സമ്മാനങ്ങളൊന്നും നേടിയില്ലെങ്കിലും മത്സരത്തിനായി നിങ്ങളുടെ എന്‍ട്രി തെരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കില്‍ തന്നെ അതൊരു വലിയ അംഗീകാരമായാണ് മത്സരാര്‍ത്ഥികള്‍ കരുതുന്നതെന്നാണ് . ഏറ്റവും കടുത്ത മത്സരമുള്ള ഒരു മേഖലയില്‍ നിങ്ങളുടെ ചിത്രങ്ങള്‍ മത്സരയോഗ്യമായി തെരഞ്ഞെടുത്തു എന്നതു തന്നെ ആ ചിത്രങ്ങളെടുക്കാന്‍ കടലുകള്‍ക്കടിയില്‍ നിങ്ങള്‍ ചെലവഴിച്ച സാഹസിക നിമിഷങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ്.
വൈഡ് ആംഗിള്‍ (നാച്യുറല്‍ ലൈറ്റ്)
വൈഡ് ആംഗിള്‍ (മറൈന്‍ ലൈഫ്)
വൈഡ് ആംഗിള്‍ (നാച്യുറല്‍ ലൈറ്റ്)
https://www.facebook.com/Malayalivartha