ലൈക്‌സും ഷെയറും കിട്ടാന്‍ എന്തു വേണമെങ്കിലും ചെയ്തു കളയും! ഈ പുതിയ ഇന്റര്‍നെറ്റ് ഗെയിം കണ്ടു നോക്കൂ...
5 വര്‍ഷത്തിനു മുമ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതും നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പു മൂലം നെറ്റില്‍ നിന്നും അപ്രത്യക്ഷമായതുമായ ഒരു ഗെയിം വീണ്ടും നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്.
കോണ്ടം സ്‌റ്റോര്‍ട്ടിംഗ് ചലഞ്ച് എന്നാണ് ഗെയിമിന്റെ പേര് . ഇതില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടതെന്തന്നോ? ഒരു ഗര്‍ഭനിരോധന ഉറ മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ വലിച്ച് അകത്തേക്കെടുത്തിട്ട് വായിലൂടെ അത് തിരിച്ച് പുറത്തു കൊണ്ടു വരണം!
2013-ല്‍ നെറ്റിലെത്തിയിരുന്ന ഈ ഗെയിം അന്ന് അതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അപ്രത്യക്ഷമായതാണ്. കൗമാരപ്രായക്കാര്‍ക്ക് പെട്ടെന്ന് പേരും പ്രശസ്തിയും കിട്ടാനുള്ള എളുപ്പ വഴിയായി അവര്‍ തെരഞ്ഞെടുക്കുന്നതാണ് ഇത്തരം ഗെയിമുകളെന്ന് ടെക്‌സാസിലെ വിദ്യാഭ്യാസ വിദഗ്ദ്ധനായ സ്റ്റീഫന്‍ എന്റിക്വെസ് പറഞ്ഞു.
ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസറായ ബ്രൂസ്വൈലീ പറയുന്നത് ഇത് വളരെ അപകടം പിടിച്ച കളിയാണെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നുമാണ്.
മൂക്കിന്റെ ആന്തര സ്തരങ്ങള്‍ക്ക് കേടുകള്‍ സംഭവിക്കാന്‍ ഇത് ഇടയാക്കുമെന്നും അതേ തുടര്‍ന്ന് അണുബാധ ഉണ്ടാകുമെന്നുമാണ്. കൂടാതെ ഗര്‍ഭ നിരോധന ഉറ തൊണ്ടയില്‍ കുരുങ്ങിപ്പോയാല്‍ ശ്വാസതടസ്സം ഉണ്ടായി മരണപ്പെടാനുള്ള സാധ്യതയുമുണ്ട്. ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കരുതെന്നോ, ഇങ്ങനെയല്ല ഉപയോഗിക്കേണ്ടതെന്നോ കൗമാരക്കാരോട് പറയേണ്ട സ്ഥിതി വരുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ എന്നതാണ് ഇപ്പോള്‍ മുതിര്‍ന്നവര്‍ അവരവരോട് തന്നെ ചോദിക്കുന്ന ചോദ്യം!
https://www.facebook.com/Malayalivartha