ഏറ്റവുമധികം റോബോട്ടുകള്‍ ഒരുമയോടെ നൃത്തം ചെയ്ത് ഗിന്നസ് റിക്കാര്‍ഡിലേക്ക്
ഏറ്റവുമധികം റോബട്ടുകള്‍ ഒത്തൊരുമിച്ച് നൃത്തം ചെയ്തതിന്റെ റിക്കാര്‍ഡ് ഇനി ഇറ്റലിക്ക്. 1,372 കുഞ്ഞന്‍ റോബട്ടുകളാണ് സംഗീതത്തിനൊപ്പം ഒരുമയോടെ നൃത്തമാടി ഗിന്നസ് റിക്കാര്‍ഡില്‍ കയറിപ്പറ്റിയത്. 2016 മുതല്‍ ഏറ്റവുമധികം റോബട്ടുകള്‍ ഒരുമയോടെ നൃത്തം ചെയ്ത് റിക്കാര്‍ഡ് നേടുന്ന പ്രവണത ഏറിവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചൈനയില്‍ 1,069 ഡോബി മെഷീനുകള്‍ ഒരുമിച്ചു നൃത്തം ചെയ്ത് റിക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പഴങ്കഥയായത്. ആല്‍ഫ 1എസ് റോബട്ടുകള്‍ ഉപയോഗിച്ചാണ് ഇറ്റലിയില്‍ നൃത്തം സംഘടിപ്പിച്ചത്.
കേവലം 40 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള റോബട്ടിനെ അലുമിനിയം അലോയിയില്‍ പ്ലാസ്റ്റിക് കോട്ടിംഗ് നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ യുബിടെക് ആണ് ഇതിന്റെ നിര്‍മാണം. 2016-ല്‍ ആദ്യ റിക്കാര്‍ഡ് സൃഷ്ടിച്ച റോബട്ടുകളുടെ നിര്‍മാണത്തിലും യുബിടെക്കിനു പങ്കുണ്ടായിരുന്നു.
https://www.facebook.com/Malayalivartha