കൊന്നപ്പൂ നിറച്ച താലത്തില്‍ മഞ്ജുവിന് ജയറാം കൊടുത്ത സര്‍പ്രൈസ് കണ്ട് നടി ആദ്യം പേടിച്ചരണ്ടു, പിന്നീട് കൂളായി; വീഡിയോ വൈറലാകുന്നു
അവാര്‍ഡ്ദാന ചടങ്ങിനിടെ നടന്ന ജയറാമിന്റെ വെല്ലുവിളിയും രമേഷ് പിഷാരടിയുടെ മൊട്ടയടിയുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മഞ്ജു വാര്യരും മോഹന്‍ലാലും പങ്കെടുത്തിരുന്ന ആ പരിപാടിയില്‍ പതിവ് പോലെ നിറപുഞ്ചിരിയുമായാണ് പച്ച ചുരിദാറണിഞ്ഞ മഞ്ജു വേദിയിലേക്ക് എത്തിയത്.
വേദിയിലെത്തിയ മഞ്ജു കൂളിംഗ് ഗ്ലാസ് ധരിച്ച് മോഹന്‍ലാലിനെപ്പോലെ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആ വേദിയില്‍ വെച്ച് ജയറാം നടിക്ക് നല്കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കൊന്നപ്പൂ നിറച്ച താലത്തിലാണ് സര്‍പ്രൈസ് കൊണ്ടുവന്നത്. രമേഷ് പിഷാരടിയാണ് ഇത് കൊണ്ടുവരുന്നത്. കൊന്നപ്പൂ കണ്ടപ്പോള്‍ മഞ്ജുവിന്റെ മുഖം വിടര്‍ന്നു. എന്നാല്‍ അതിനിടയില്‍ മറ്റൊരു സര്െ്രെപസുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ താരത്തിനെന്നല്ല ആര്‍ക്കും മനസ്സിലായില്ല.
താലത്തിലെ പൂക്കള്‍ക്കിടയില്‍ നിന്നും പെട്ടെന്നാണ് ജയറാം ഒരു ജീവിയെ എടുത്തുയര്‍ത്തിയത്. ഉടുമ്പായിരുന്നു അത്. പെട്ടെന്ന് കണ്ടപ്പോള്‍ മഞ്ജു മുഖം തിരിച്ച് ഓടി. പിന്നീട് വീണ്ടും ജയറാമിന്റെ അടുത്തേക്ക് എത്തി. മഞ്ജുവിന്റെ കൈയില്‍ ജയറാം ഉടുമ്പിനെ വെച്ചു. മഞ്ജു ചിരിച്ചുകൊണ്ട് പ്രേക്ഷകരെ നോക്കി നിന്നു.
ഏതൊരു നായികയ്ക്ക് കൊടുത്താലും അപ്പോള്‍ ജീവനും കൊണ്ടോടുമെന്നാണ് കരുതിയത്. ശരിക്കും മഞ്ജുവിനെ സമ്മതിച്ചുവെന്നായിരുന്നു ജയറാമിന്റെ കമന്റ്.
https://www.facebook.com/Malayalivartha