രണ്ടു മണിക്കൂര്‍ റോഡ് അടച്ചിട്ടത് തേളിനെ ഭയന്ന്... പിന്നീട് നടന്നത് അറിയണോ?
അതീവ വിഷമുള്ള തേളിനെ കണ്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷെയറിലുള്ള ഒരു നഗരത്തിലെ ഒരു റോഡ് രണ്ടു മണിക്കൂര്‍ നേരത്തേക്ക് അടച്ചു. എന്നാല്‍ മണിക്കൂര്‍ രണ്ടു പിന്നിട്ടപ്പോഴാണ് അത് വെറും കളിപ്പാട്ടമാണെന്ന സത്യം എല്ലാവരും തിരിച്ചറിഞ്ഞത്.
ഇവിടെ താമസിക്കുന്ന ഒരു യുവതിയാണ് കടുംചുമപ്പ് നിറത്തിനുള്ള ഈ തേളിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനുസരിച്ചെത്തിയ പ്രദേശവാസികള്‍ ഒരു മൃഗസംരക്ഷണ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു.
ഇവര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇതു വെറും കളിപ്പാട്ടമാണെന്ന് ബോധ്യമായത്. തുടര്‍ന്ന് ഈ സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ സംഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിനു ശേഷമാണ് ആളുകള്‍ ഇതിനെകുറിച്ച് അറിയുന്നത്. സംഭവം വൈറലായതിനെ തുടര്‍ന്ന് രസകരമായ പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha