ഇതൊരലൽപ്പം കടുത്തുപോയി ! ; മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന ' കോണ്ടം ചീറ്റൽ ചലഞ്ച് ' യുവതി യുവാക്കളിൽ വ്യാപകമാകുന്നു
പലതരത്തില്‍ വ്യത്യസ്ഥമായ ചലഞ്ചുകള്‍ യുവാക്കള്‍ക്കിടയില്‍ വൈറലകാറുണ്ട്. എന്നാൽ വളരെ അപകടകരമായ ഒരു ചലഞ്ചിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം.
യൂറോപ്പ് അമേരിക്കന്‍ ഐക്യനാട് എന്നിവിടങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് കോണ്ടകൊണ്ടുള്ള പുതിയ ചലഞ്ച് ട്രെന്‍റാകുന്നത്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകത്തേക്ക് വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണ് കോണ്ടം ചീറ്റല്‍ ചലഞ്ച്.
ഇതുവരെ കണ്ട ചലഞ്ചുകളില്‍ വച്ച് ഏറ്റവും അപകടകാരി എന്നാണ് ഈ ചലഞ്ചിനേ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അതേസമയം ചലഞ്ചിന്റെ വിഡിയോകൾ വ്യാപകമായതോടെ യൂട്യുബ് വിഡിയോകൾ നീക്കം ചെയ്തു.
കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതു വരെയുള്ള വീഡിയോകള്‍ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യണം. വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കിയവര്‍ക്കു മറ്റുള്ളവരെ ഇതുപോലെ വെല്ലുവിളിക്കാം. കോണ്ടം മൂക്കിലേയ്ക്കു കയറ്റാന്‍ സാധിക്കാതിരിക്കുകയോ, വായിലൂടെ പുറത്തേയ്ക്കു എടുക്കാന്‍ കഴിയാതെ വരിയോ ചെയ്താല്‍ ചാലഞ്ചില്‍ പരാജയപ്പെട്ടതായി കണക്കാക്കും.
അതേസമയം കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന സമയം ശ്വാസം മുട്ടല്‍ ഉണ്ടായേക്കാം എന്നും ഇതു ജീവന്‍ തന്നെ നഷ്മാക്കിയേക്കാം എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
1993 ല്‍ കെന്റ് യൂണിവേഴ്‌സിലറ്റിയില്‍ നിന്നു പ്രസിദ്ധികരിച്ചിരുന്ന ക്യാമ്പസ് പത്രത്തില്‍ ഇത്തരം ചലഞ്ചിനെക്കുറിച്ചു പറയുന്നുണ്ട്. അതിനു ശേഷം 2013 ലാണു കോണ്ടം ചീറ്റല്‍ ചലഞ്ച് വീണ്ടും വ്യാപകമാകുന്നത്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha