വിവാഹം കഴിക്കണമെന്ന ആവശ്യം അമ്മ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തെങ്ങില്‍ കയറിയ മകന് നാടിനേയും നാട്ടുകാരേയും തേങ്ങയേറുകൊണ്ട് വട്ടംകറക്കി!
വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം അമ്മ അംഗീകരിക്കാത്തതില്‍ തെങ്ങില്‍ കയറിയിരുന്ന് യുവാവ് പ്രതിഷേധിച്ചു. മൂലമറ്റം പുത്തേട് കാന വരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന് രഘു (35) ആണ് ഇന്നലെ രാവിലെ മുതല്‍ തെങ്ങില്‍ ഇരിപ്പുറപ്പിച്ചത്. അനുനയിപ്പിച്ച് താഴെയിറക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിളിച്ചു.
തേങ്ങയും മറ്റും താഴേക്ക് എറിഞ്ഞുകൊണ്ടിരുന്ന രഘു വിവാഹം കഴിപ്പിപ്പിച്ചുതന്നാല് ഇറങ്ങാമെന്ന് വിളിച്ചുപറഞ്ഞു. അനുനയശ്രമം പരാജയപ്പെട്ടതോടെ ഏണിവച്ചുകയറാന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. താഴെ രഘുവിനു നാട്ടുകാര്‍ വലവിരിച്ചു. വലയില്‍ കുടുങ്ങിയ രഘുവിനെ കാഞ്ഞാര്‍ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവ് മരിച്ചു പോയ ഇയാള്‍ വിവാഹം കഴിപ്പിക്കണമെന്ന് പറഞ്ഞ് മാതാവുമായി പതിവായി വഴക്കിടുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മയെ ചുറ്റികയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. യുവാവിനു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha