ഭൂമിക്കു മുകളില്‍ ഇതൊരു ഇത്തിരിക്കുഞ്ഞന്‍ പര്‍വ്വതം!
പല സാഹസികരും പര്‍വ്വതങ്ങള്‍ കീഴടക്കിയിട്ടുള്ളത് ദീര്‍ഘനാളത്തെ പരിശ്രമഫലമായാണ്. കാലൊന്നുയര്‍ത്തിവച്ചാല്‍ ഏതൊരു കൊച്ചുകുട്ടിക്കും അനായാസം കീഴടക്കാവുന്ന ഒരു പര്‍വ്വതമുണ്ട്.
ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലുള്ള ജിംഗ്ഷാന്‍ പര്‍വ്വതത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കേവലം 0.6 മീറ്റര്‍ ഉയരവും 0.7 വ്യാസവുമേ ഈ പര്‍വ്വതത്തിനുള്ളൂ. അപ്പോ ഇതു പാറയല്ലേ... എങ്ങനെ പര്‍വ്വതമാകും എന്നൊക്കെയുള്ള സംശയമുണ്ടാകാം. സംശയം ശരിയാണ്.
കാഴ്ചയില്‍ ഒരു പാറയോളമേയുള്ളൂ ഈ പര്‍വ്വതം. എന്നാല്‍ ഭൂമിക്കടിയില്‍ നമ്മുടെ കാണാമറയത്താണ് ഈ പര്‍വ്വതത്തിന്റെ ശരിക്കുള്ള 'ഉയരം'. ജിംഗ്ഷന്‍ പര്‍വ്വതത്തിന്റെ വേരു തേടി പല ഭൗമ ശാസ്ത്രജ്ഞരും ഭൂമി കുഴിച്ചു നോക്കിയെങ്കിലും കുഴിച്ചു മടുത്തതിനാല്‍ പണി മതിയാക്കിപ്പോയി. അതിനാല്‍ തന്നെ ജിംഗ്ഷാന്‍ പര്‍വ്വതത്തിന്റെ ആഴം ഇന്നും അജ്ഞാതമാണ്. എന്നാല്‍ ഇപ്പോള്‍ അതിനു ചുറ്റും കുഴിക്കുന്നതിനും എന്തെങ്കിലും നിര്‍മ്മിക്കുന്നതിനും ഒക്കെ നിയമവിലക്കുണ്ട്.
https://www.facebook.com/Malayalivartha