ആഫ്രിക്കന്‍ സഫാരിയ്ക്കിടെ വാഹനത്തിനുള്ളില്‍ കയറിയ ചീറ്റപ്പുലിക്കു മുന്നില്‍പെട്ട സഞ്ചാരിയുടെ ദൃശ്യങ്ങള്‍
ആഫ്രിക്കന്‍ സഫാരിയില്‍ സഞ്ചാരികളുടെ വാഹനത്തിനുള്ളില്‍ പുള്ളിപ്പുലി കയറി. സെരങ്കട്ടിയിലെ വനപ്രദേശത്ത് കൂടി സഫാരി നടത്തവേയാണ് ബ്രിട്ടണ്‍ ഹായസ് എന്ന ഒരു അമേരിക്കന്‍ സഞ്ചാരിയും സംഘവും ചീറ്റപ്പുലിയുടെ സാന്നിധ്യത്തില്‍പ്പെട്ടത്. മൂന്ന് ചീറ്റപ്പുലികളാണ് ഇവരുടെ വാഹനത്തിന് അടുത്ത് എത്തിയത്. പെട്ടെന്ന് അതില്‍ ഒരു പുലി വാഹനത്തിന് അകത്ത് കയറി.
ഹായസും സംഘവും ശരിക്കും ഞെട്ടി, മരണത്തെ മുഖാമുഖം കാണുന്ന ആ അവസ്ഥയില്‍ പുലികളുടെ കണ്ണിലേക്ക് ഒരു കാരണവശാലും നോക്കരുതെന്ന് പരസ്പരം നിര്‍ദ്ദേശം നല്‍കി. കണ്ണുകളിലേക്ക് നോക്കുമ്പോള്‍ തന്നെ ഇരയുടെ മനസ്സില്‍ എത്രമാത്രം പേടിയുണ്ടെന്ന് ചീറ്റകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇത് ഇവരില്‍ അക്രമണോത്സുകത വര്‍ദ്ധിപ്പിക്കും.
ഇതേ സമയം ചീറ്റ മുരണ്ടും ശബ്ദങ്ങള്‍ ഉണ്ടാക്കിയും ആളില്ലാത്ത സീറ്റുകള്‍ മണത്ത് നോക്കുവാന്‍ തുടങ്ങി. അത് നഖം ഉപയോഗിച്ച് പറിച്ചെടുക്കുവാനും ശ്രമം തുടങ്ങി. പേടി പുറത്ത് കാണിക്കാതിരിക്കുവാനായി ശ്വാസം പോലും പതുക്കെയാണ് പുറത്തേക്ക് വിട്ടത്. ഒരു തരത്തിലും പുലികളെ ശ്രദ്ധിക്കാതെ ഇവര്‍ യാത്ര തുടര്‍ന്നു. കുറച്ച് സമയത്തിന് ശേഷം പുലികള്‍ തനിയെ ഇറങ്ങിപ്പോയതായും ഹെയസ് പറയുന്നു.
https://www.facebook.com/Malayalivartha