ഇത്ര നാളും നിങ്ങള്‍ സൂചിയില്‍ നൂല്‍ കോര്‍ത്തിരുന്നത് ശരിയായ വിധത്തിലായിരുന്നില്ല, ഇതാ ഈ വിഡീയോ കണ്ട് പഠിക്കൂ..
ഒരിക്കലെങ്കിലും സൂചിയില്‍ നൂല്‍ കോര്‍ത്തിട്ടുള്ളവര്‍ പറഞ്ഞു തരും, അതിനുള്ള പാട് എന്താണെന്ന്! എന്നാല്‍ ഇതാ ഈ വീഡിയോ കണ്ടു നോക്കൂ.. ഇത്ര എളുപ്പമുള്ള ഒരു വഴി ഉണ്ടായിരുന്നിട്ടാണോ നമ്മളൊക്കെ ഈ പാടെല്ലാം പെട്ടതെന്ന് വിചാരിച്ചു പോകും!
ട്വിറ്റര്‍ ഉപയോക്താവ് ജോണ്‍ ബിക്ക് ആണ് തന്റെ അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ ഒരു സ്ത്രീ സൂചിയില്‍ നൂല്‍ കോര്‍ക്കാനായി നൂല്‍ തന്റെ കൈപ്പത്തിയില്‍ ചേര്‍ത്തിടുന്നു. പിന്നീട് സൂചിക്കുഴ ആ നൂലിന്റെ പുറത്തു വച്ച് അമര്‍ത്തിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും സൂചി ചലിപ്പിക്കുന്നു. അപ്പോഴുണ്ടാകുന്ന ഘര്‍ഷണം കൊണ്ട് നൂല്‍ സൂചിക്കുഴയിലേക്ക് ചുരുണ്ടു കയറുന്നത് കാണാം.
ഇത്രകാലവും ഇക്കാര്യം തെറ്റായ വിധത്തിലാണ് നാം ചെയ്തിരുന്നത് എന്ന് ചമ്മലോടെ തിരിച്ചറിയുന്ന നിമിഷം എന്നാണ് ജോണ്‍ ബിക്ക് അതിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ജോണിന്റെ ട്വീറ്റ് 35,000 റീട്വിറ്റുകളും 71,000 ലൈക്കുകളും നേടി വൈറലായിരിക്കുകയാണ്.
ദൈവമേ ഞാന്‍ 50 വര്‍ഷം എന്റെ കണ്ണു മിനക്കെടുത്തി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനൊക്കെയാണ് നമുക്ക് ഇന്റര്‍നെറ്റുളളത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
തയ്യല്‍ക്കാര്‍ക്കിടയില്‍ ഈ രീതിയ്ക്ക് പണ്ടേ പ്രചാരം ഉണ്ടായിരുന്നെങ്കിലും ഈ രീതി കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.കൈകള്‍ ഉണങ്ങിയതായിരിക്കണം, അല്ലെങ്കില്‍ നൂല്‍ കൈകളില്‍ പറ്റിപ്പിടിച്ചിരിക്കും. സൂചി കുഴയിലേക്ക് കയറില്ല. കൈത്തലം മൃദുവായതിനാല്‍ ശരീരത്തിന്റെ കുറച്ചു കട്ടിയുള്ള ഭാഗങ്ങളില്‍ വച്ച് ഇതു ചെയ്താല്‍ കുറച്ചു കൂടി എളുപ്പമായിരിക്കും. ഒരു കൃത്യമായ താളത്തിലും വേഗത്തിലുമാണ് സൂചി ചലിപ്പിക്കേണ്ടത്.
https://www.facebook.com/Malayalivartha