ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ ധൈര്യമായി ചിരിക്കാം!
ഫ്ലോറിഡയിലെ ഒരു യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും കാറിലിരുത്തി തിരികെ വീട്ടിനുള്ളിലേക്ക് കയറി. വീട്ടമ്മ തിരികെ വരുമ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് കാര്‍ കാണാനില്ല. ഭര്‍ത്താവിനെയും മകളെയും തിരഞ്ഞ വീട്ടമ്മ പൂളില്‍ നിന്ന് മകളുടെ നിലവിളി കേട്ടാണ് അവിടേക്ക് നോക്കിയത്.
പൂളില്‍ കിടക്കുന്ന കാറില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയും മകളെയും അവര്‍ രക്ഷപെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാര്‍ക്ക് മോഡില്‍ കാര്‍ ഇട്ട് എന്ന് കരുതി പോയ വീട്ടമ്മയ്ക്കാണ് പണി കിട്ടിയത്. കാറിന് കാര്യമായ തകരാറുകള്‍ ഉണ്ടെന്നാണ് സൂചന. ഓക്ലൂസ പൊലീസ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയത്. ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ ചിരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആളുകള്‍ പറയുന്നത്.
ഫ്ലോറിഡയിലെ ഓക്ലൂസയിലാണ് സംഭവം. കുംടുംബവുമായി കാറില്‍ കയറിയപ്പോഴാണ് വീട്ടമ്മ പണം എടുക്കാന്‍ മറന്ന് പോയ കാര്യം ഓര്‍ത്തത്. വാഹനം നിര്‍ത്തി പണമെടുക്കാന്‍ പോയതായിരുന്നു വീട്ടമ്മ.
https://www.facebook.com/Malayalivartha