ടെറി നോബിള്‍സ് കണക്കുതെറ്റിച്ചില്ല, മൂന്നാം പ്രസവത്തില്‍ മൂന്നു കുട്ടികള്‍ തന്നെ!
ആദ്യ പ്രസവത്തില്‍ ടെറിക്ക് ഒരു ആണ്‍കുട്ടിയാണ് ഉണ്ടായത്. രണ്ടാമത്തെ പ്രസവത്തില്‍ രണ്ട് ആണ്‍കുട്ടികളായിരുന്നു. അതുകൊണ്ട് തന്നെ ടെറി മൂന്നാമത് ഗര്‍ഭിണി ആയപ്പോഴേക്കും എല്ലാവരും കൗതുകത്തോടെ കാത്തിരിക്കയായിരുന്നു. ഈ പ്രസവത്തില്‍ എത്ര കുഞ്ഞുങ്ങളാണുണ്ടാവുക എന്നറിയാനായിരുന്നു എല്ലാവരുടേയും താല്‍പര്യം.
എല്ലാവരുടേയും കൗതുകത്തിന് ആക്കം കൂട്ടിക്കൊണ്ട് മൂന്നാമത്തെ പ്രസവത്തില്‍ ടെറിക്കുണ്ടായത് മൂന്ന് ആണ്‍കുട്ടികളായിരുന്നു. അങ്ങനെ രസകരമായ ഒരു അപൂര്‍വ്വതയ്ക്ക് പാത്രമായിരിക്കുകയാണ് അമേരിക്കക്കാരിയായ ടെറി നോബിള്‍സ്.
പത്ത് ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രമാണ് ഇത്തരത്തില്‍ കുട്ടികള്‍ ഉണ്ടാകുന്നതെന്നാണ് കണക്ക്. ടെറിയുടെ മൂത്ത കുട്ടിക്ക് ഇപ്പോള്‍ പത്ത് വയസ്. അവന് ഏഴു വയസുള്ളപ്പോഴാണ് ടെറി ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത്. അത് വളരെ സാധാരണമായ ഒരു സംഭവമായിരുന്നു. എന്നാല്‍ മൂന്നാം പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതോടെയാണ് ടെറിയുടെ ജീവിതം അപൂര്‍വ്വതകള്‍ നിറഞ്ഞതായത്.
https://www.facebook.com/Malayalivartha