കോഴിക്ക് ഒരു ചരമഗീതം!
ടെക്‌സസില്‍ നിന്നുള്ള ഒരു കോഴിക്ക് മറ്റു കോഴികള്‍ക്കോ പക്ഷികള്‍ക്കോ ഒന്നും ലഭിക്കാത്ത ഒരു ആദരം ലഭിച്ചു.എന്താണെന്നോ... ഒരു ചരമക്കുറിപ്പ്!
ടെക്‌സസിലെ ബ്രയനിലുളള ഈഗിള്‍ ന്യൂസ് പേപ്പേഴ്‌സിലാണ് ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 6 വയസ്സുണ്ടായിരുന്ന ബിഗ് മമ്മ എന്ന റോഡ് ഐലന്റ് റെഡ് വിഭാഗത്തിലുളള കോഴിക്കാണ് ഉടമകള്‍ ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ച് ആദരിച്ചിരിക്കുന്നത്. ആ ചരമക്കുറിപ്പില്‍ ഇപ്രകാരം പറയുന്നു.
ഹൂസ്റ്റണിലെ ഒരു അപ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്ക് വളര്‍ത്തപ്പെട്ടിരുന്ന ഒരു കോഴിയാണ് ബിഗ് മമ്മ. ആ ഉടമകള്‍ ചില രാസ പദാര്‍ത്ഥങ്ങള്‍ കോഴിക്കു മേല്‍ സ്‌പ്രേ ചെയ്തതിനെ തുടര്‍ന്ന് അതിന്റെ വളര്‍ച്ച മുരടിച്ചു. അതോടെ അതിനെ കൊന്നു തരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് അവര്‍ അതിനേയും കൊണ്ട് ഒരു മൃഗഡോക്ടറുടെ അടുത്തെത്തി. 2013-ലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. എന്നാല്‍ ആ മൃഗഡോക്ടര്‍ക്ക് ദയ തോന്നിയതിനാല്‍ ആ കോഴിയിന്മേലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചിട്ട്, കോഴിയെ മൃഗ ഡോക്ടറെ എല്‍പ്പിക്കുവാന്‍ അയാള്‍ ഉടമകളോട് ആവശ്യപ്പെടുകയായിരുന്നു.
ആ മൃഗഡോക്ടറുടെ പക്കല്‍ നിന്നുമാണ് സ്റ്റെഫനിയും ഗ്രിഗറി സ്വോര്‍ഡും കോഴിയെ കൈപ്പറ്റിയത്. അവര്‍ തങ്ങളുടെ കോളേജ് സ്‌റ്റേഷനിലെ വീട്ടിലെത്തിച്ചപ്പോള്‍ അവരുടെ രണ്ടു പുത്രന്മാരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ കോഴിയുടെ ഒരു ഫോട്ടോ കണ്ടയുടനെ തന്നെ അതിനോട് ഇഷ്ടം തോന്നിയെന്നാണ് അവര്‍ പറയുന്നത്.
അപ്പാര്‍ട്ടുമെന്റിനുള്ളില്‍ കിടന്നു വളര്‍ന്ന ബിഗ് മമ്മ അതിനു ശേഷമാണ് പുല്ലില്‍ നടക്കുന്നതിന്റേയും കോഴിക്കൂട്ടങ്ങള്‍ക്കൊപ്പം ജീവിക്കുന്നതിന്റേയും മുഴുവന്‍ സമയ പരിചരണത്തിന്റേയുമൊക്കെ സുഖമറിഞ്ഞത്. അങ്ങനെ സസുഖം വാണിരുന്നതിനിടയിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ഉറക്കത്തിനിടെ മരണപ്പെട്ടതത്രേ.
തുടര്‍ന്നാണ് അവര്‍ തങ്ങളുടെ ബിഗ് മമ്മയ്ക്കുവേണ്ടി ചരമക്കുറിപ്പ് പ്രസിദ്ധപ്പെടുത്തിയത്. ഈ കഥ അറിഞ്ഞിട്ട് എത്ര ചെറിയ ജീവനായാലും അതിന് മൂല്യമുണ്ടെന്നും അതിനെ സംരക്ഷിക്കേണ്ടതാണെന്നും ആര്‍ക്കെങ്കിലുമൊക്കെ തോന്നാന്‍ ഇടയാക്കിയെങ്കിലോ എന്ന ചിന്തയിലാണ് ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചതെന്ന് അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha