ആ രണ്ട് ആടുകള്‍ ആ പാലത്തില്‍ എങ്ങനെ കയറിപ്പറ്റി എന്നതിന്റെ രഹസ്യമറിയാതെ പ്രദേശവാസികള്‍!
അമേരിക്കയിലെ പെനിസില്‍വാനിയയിലെ മഹോയിംഗ് റിവര്‍ ബ്രിഡ്ജിനു മുകളില്‍ രണ്ട് ആടുകളെ കണ്ടവരെല്ലാം അന്ധാളിച്ചുപോയി.
കാരണം അമ്പത് അടി ഉയരത്തിലാണ് ആ പാലം നിര്‍മിച്ചിരിക്കുന്നത്. അത്രയും ഉയരത്തില്‍ അവ കയറി പറ്റിയതിന്റെ രഹസ്യമറിയാതെ പകച്ചു നില്‍ക്കുകയാണ് സംഭവമറിഞ്ഞ ഏവരും. രണ്ട് ആടുകളും സമീപത്തെ ഒരു ഫാമില്‍ നിന്നും രക്ഷപെട്ടവയാണ്.
പാലത്തില്‍ നിര്‍മിച്ചിരിക്കുന്ന എട്ട് അടി നീളമുള്ള ഒരു ബീമിലാണ് രണ്ട് ആടുകളും ഇരിപ്പുറപ്പിച്ചത്. ഈ ആടുകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെ പോലീസുദ്യോഗസ്ഥരും ഹൈവെ ടോള്‍ അതോറിറ്റി അധികൃതരും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് രണ്ട് ആടുകളെയും സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha