തലയോട്ടിയില്‍ കത്രിക തുളച്ചുകയറിയ സ്ത്രീ ബസില്‍ കയറി ആശുപത്രിയിലെത്തി ചികിത്സ നേടി
ചൈനയില്‍ തന്റെ വീട്ടിലെ മഹാഗണി മരത്തിന്റെ ഇലകള്‍ പച്ചക്കറിക്ക് ഉപയോഗിക്കാനായി പറിക്കുന്നതിനായി ശ്രമിക്കുകയായിരുന്നു അമ്പത്തിയേഴുകാരിയായ ഷെന്‍.അതിനായി ഇവര്‍ ഒരു കത്രിക ഒരു മുളയില്‍ കെട്ടി മുകളിലേക്കു ഉയര്‍ത്തി. പെട്ടെന്ന് കത്രിക ഈ മുളയില്‍ നിന്നും വേര്‍പെട്ട് താഴെ നില്‍ക്കുകയായിരുന്ന ഇവരുടെ തലയിലേക്ക് വീണ് തലയോട്ടിക്കുള്ളിലേക്ക് കുത്തി കയറി.
സാധാരണക്കാരായ ആരും പതറിപ്പോകുമായിരുന്ന ആ അവസരത്തിലും ആ 57-കാരി തന്റെ മനസാന്നിധ്യം കൈവെടിഞ്ഞില്ല. ഇവര്‍ ഹുബേയ് പ്രവശ്യയില്‍ നിന്നും സിയാംഗ്യാംഗിലുള്ള ആശുപത്രിയിലേക്ക് ഒരു ബസില്‍ കയറിയാണ് പോയത്. ഈ സമയമത്രയും ഇവരുടെ തലയില്‍ കത്രിക തുളച്ചുകയറിയ അവസ്ഥയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് ഇവര്‍ ബസില്‍ യാത്ര ചെയ്തത്.
ഡോക്ടര്‍മാര്‍ ഇവരുടെ തലയില്‍ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. 23 മില്ലീമീറ്റര്‍ ആഴത്തിലാണ് ഇവരുടെ തലയോട്ടിയില്‍ ഈ കത്രിക തുളച്ചു കയറിയത്.
https://www.facebook.com/Malayalivartha