മയക്കുമരുന്നുമായി കണ്ടെത്തിയ യുവതി, അത് കാറ്റില്‍പ്പെട്ട് ബാഗില്‍ കയറിയതാണെന്ന് 'സത്യം' പറഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്തു!
ഇക്കഴിഞ്ഞ മാര്‍ച്ച് 21-ന് അമേരിക്കയിലെ ഫ്‌ലോറിഡാ സംസ്ഥാനത്തെ ഫോര്‍ട്ട് പിയേഴ്‌സില്‍ വച്ച് 26-കാരിയായ കെനേഷ്യ പോസേ സഞ്ചരിച്ചിരുന്ന കാര്‍ പോലീസുകാര്‍ സാധാരണ പരിശോധനയ്ക്കായി റോഡില്‍ തടഞ്ഞു. കെനേഷ്യ ഡ്രൈവിംഗ് സീറ്റിലായിരുന്നില്ല.
വാഹന പരിശോധനയ്ക്കിടെ അതിനുള്ളില്‍ നിന്നും മരിജൂവാനയുടെ മണം നന്നായി അനുഭവപ്പെടുന്നുണ്ടല്ലോ എന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. അതേ തുടര്‍ന്ന് അവര്‍ കെനേഷ്യയുടെ ബാഗുകള്‍ പരിശോധനയ്ക്കു വിധേയമാക്കി. അതിനുള്ളില്‍ മരിജൂവാനയും കൊക്കെയ്‌നും രണ്ടു കവറുകളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. അതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ യുവതി നല്‍കിയത് വിചിത്രമായ മറുപടിയാണ്.
മരിജൂവാന തന്റെ കൈയ്യിലുണ്ടായിരുന്നതാണെന്നും കൊക്കെയ്ന്‍ എങ്ങനെ അതില്‍ വന്നുവെന്ന് തനിക്കറിയില്ലെന്നുമായിരുന്നു മറുപടി. ഒരു പക്ഷേ നല്ല കാറ്റ് ഉള്ള ദിവസമായതിനാല്‍ കാറ്റില്‍പെട്ട് തന്റെ ബാഗിനുള്ളില്‍ വന്നു വീണതാകാമെന്നായി യുവതി.
ഏതായാലും മരിജൂവാനയുടെ മണം കാറിനുള്ളില്‍ നിന്നും വരുന്നുണ്ടെന്ന് മനസ്സിലാക്കി തിരച്ചില്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് കൊക്കെയ്‌നും കൈവശമുണ്ടെന്ന് കണ്ടെത്താനായി. മരിജൂവാന കൈവശം വച്ചതിന് താരതമ്യേന കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന മിസ്ഡിമീനര്‍ വകുപ്പും കൊക്കെയ്ന്‍ കൈവശം വച്ചതിന് അല്പം കൂടി കടുത്ത ശിക്ഷ ലഭിക്കാവുന്ന ഫെലനി കൗണ്ടും ചുമത്തി അവളെ അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha