ഈ ഇന്ത്യന്‍ നഗരത്തില്‍ അവിടുള്ള മനുഷ്യരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങളുണ്ട്!
സ്ഥലത്തെ ജനസംഖ്യയേക്കാളേറെ വാഹനങ്ങള്‍ ഉള്ള ഒരു ഇന്ത്യന്‍ നഗരമുണ്ടെന്ന് അറിയാമോ? ഇല്ലെങ്കില്‍ ഇതാ ഇപ്പോള്‍ കേട്ടോളൂ. പൂനെയാണ് ആ നഗരം.ഏകദേശം 35 ലക്ഷം ജനസംഖ്യയുള്ള പുണെയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞത് 36.27 ലക്ഷം വാഹനങ്ങളാണ്. റീജിയനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12)ന്റെതാണ് ഈ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍.
രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് പുണെയില്‍ വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നത്. നാലുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന് 9.57% ആണ് 2017-നെ അപേക്ഷിച്ച് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങളുടെ എണ്ണം 8.24% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങളാണ് പുണെയില്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനവ് ആണ് ഉണ്ടായതെന്ന് ആര്‍ടിഒ തലവന്‍ ബാബ ആജ്റി പറയുന്നു. ഇത്തവണയും ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമൂലം പൂനെ ആര്‍ടിയുടെ വരുമാനത്തില്‍ വന്വര്ദ്ധനവുണ്ടായെന്നും 1,021.56 കോടി രൂപയാണ് ഇത്തവണത്തെ വരുമാനമെന്നും ആജ്റി വ്യക്തമാക്കി.
എന്തായാലും മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തിലാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ നഗരത്തില്‍.
https://www.facebook.com/Malayalivartha