മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളില്‍ നിറയെ മോതിരമടക്കം ധരിച്ചൊരു ശവസംസ്‌കാരം!
നിങ്ങള്‍ ഒരിടത്ത് വന്നതെങ്ങനെയാണ് എന്നത് എല്ലാവരും ഓര്‍ത്തിരിക്കണമെന്നില്ല, എന്നാല്‍ നിങ്ങള്‍ അവിടുന്ന് പോകുന്നതെങ്ങനെയാണ് എന്ന് എല്ലാവരും ഓര്‍ത്തിരിക്കും എന്ന് ഒരു പഴമൊഴിയുണ്ട്. അത് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ കോടീശ്വരനായ ഷെറോണ്‍ സുഖ്ഡിയോ എന്ന യുവാവിന്റെ ജീവിതവും മരണവും. ഷെറോണ്‍ സുഖ്ഡിയോ ജീവിച്ചിരുന്നപ്പോള്‍ ഈ ലോകത്ത് ആര്‍ക്കും അയാളെ അറിയില്ലായിരുന്നു. എന്നാല്‍ അയാള്‍ ഈ ലോകം വിട്ടുപോയപ്പോള്‍ എല്ലാവരും അറിയുകയും ചെയ്തു,അതിനി ഒരു പഴങ്കഥ പോലെ ആളുകള്‍ ഇടയ്ക്കിടെ പറയുകയും ചെയ്യും!
തന്റെ മരണം കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടി ആ യുവാവ്. ആഭരണ വിഭൂഷിതനായികൊണ്ടുള്ള തന്റെ മടക്കയാത്രയിലൂടെ ഷെറോണ്‍ സുഖ്ഡിയോ എന്ന യുവാവാണ് വ്യത്യസ്തനാകുന്നത്. ഷെറോണ്‍, തന്റെ ഭാര്യ സഹോദരന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു ഷെറോണിനെ. ഷെറോണിന്റെ കൊലപാതകത്തെക്കാളുപരി അദ്ദേഹത്തിന്റെ സംസ്‌കാരമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.
33 വയസ്സുള്ള ഷെറോണ്‍ രണ്ട് കുട്ടികളുടെ പിതാവാണ്. എസ്‌റ്റേറ്റ് ഏജന്റും കാര്‍ ഡീലറുമായ ഷെറോണ്‍ ചെറു പ്രായത്തില്‍തന്നെ ഇട്ടുമൂടാനുള്ള പണം സമ്പാദിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണവും ആഡംബരമാക്കുകയായിരുന്നു ഭാര്യയും ബന്ധുക്കളും.
50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ് സംസ്‌കാരത്തിന് ഉപയോഗിച്ചത്. ഷെറോണ്‍ അന്നേദിവസം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഏകദേശം രണ്ട് മില്ല്യണ്‍ യുഎസ് ഡോളറോളം (13 കോടിരൂപ) വില വരുന്നവയാണ്. മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളില്‍ നിറയെ മോതിരമടക്കം ധരിച്ചായിരുന്നു സംസ്‌കാരം. ഒരു ജോഡി ടിംബര്‍ലാന്റ് ബൂട്ടുകള്‍ കാല്‍ചുവട്ടില്‍തന്നെ വെച്ചിരുന്നു.
ഷെറോണിന് ഏറെ പ്രിയപ്പെട്ട ബെന്റ്‌ലി കാറിലായിരുന്നു മൃതദേഹത്തിന്റെ അന്ത്യയാത്ര. കൊട്ടാര സദൃശ്യമായ വീട്ടില്‍ ഹിന്ദു ആചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നടന്നു. തുടര്‍ന്ന് ഷെറോണിന് ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷാംപെയിന്‍ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്.
വേള്‍ഡ് ബോസ് എന്നാണ് ഷെറോണ്‍ വ്യവസായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 15 ആഡംബര വാഹനങ്ങളും എട്ട് സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്‌കൈസും രണ്ട് ചെറിയ എയര്‍ ക്രാഫ്റ്റും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരം. ഇവയ്ക്ക് പുറമെ ഏഴ് വീടുകളും ആറ് അപ്പാര്‍ട്ട്‌മെന്റുകളും ഷെറോണിന് സ്വന്തമായുണ്ട്.
ഷെറോണ്‍ അങ്ങ് അകലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ ജനിച്ചതും ജീവിച്ചതുമൊന്നും നാമറിഞ്ഞില്ലെങ്കിലും ഇനി, പത്ത് പതിമൂന്നുകോടിയുടെ ആഭരണമണിഞ്ഞുകൊണ്ട് സംസ്‌കരിക്കപ്പെട്ട ഒരാളുണ്ടല്ലോ...എന്തവാടീ അയാളുടെ പേര് എന്ന് നമ്മില്‍ ചിലരൊക്കെ ഇടയ്ക്കും മുറയ്ക്കുമൊക്കെ പറഞ്ഞെന്നു വരും. നിങ്ങള്‍ ഒരിടത്ത് വന്നതെങ്ങനെയാണ് എന്നത് എല്ലാവരും ഓര്‍ത്തിരിക്കണമെന്നില്ല, എന്നാല്‍ നിങ്ങള്‍ അവിടുന്ന് പോകുന്നതെങ്ങനെയാണ് എന്ന് എല്ലാവരും ഓര്‍ത്തിരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഷെറോണ്‍ സുഖ്ഡിയോ എന്ന യുവാവിന്റെ മരണവും ശവസംസ്‌കാരവും എന്നു പറഞ്ഞാല്‍ അത് ശരിയല്ലേ?
https://www.facebook.com/Malayalivartha