ആറുവര്‍ഷത്തിനിടെ അന്നാദ്യമായി ജോലിക്കെത്താന്‍ അവള്‍ വൈകി, ആ ജോലിക്കാരിക്ക് ബോസ് നല്‍കിയ മറുപടി വൈറല്‍ !
ഓഫിസില്‍ ഇന്നേവരെ വൈകി വന്നിട്ടില്ലാത്തവര്‍ മാത്രം കൈ ഉയര്‍ത്തൂ എന്നെങ്ങാനും പറഞ്ഞാല്‍ എത്രകൈകള്‍ ഉണ്ടാവും ഉയരാന്‍ എന്ന് നമുക്കൊക്കെ ഒരു ഏകദേശധാരണയൊക്കെ ഉണ്ടാവും. അതുകൊണ്ടു തന്നെയാണ് ജെന്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ താരമായത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഒരൊറ്റ തവണമാത്രമാണ് ജെന്‍ ജോലിസ്ഥലത്തെത്താന്‍ വൈകിയത്. നീണ്ട ആറുവര്‍ഷക്കാലം ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി വൈകി വന്നത് ഒരൊറ്റ തവണയാണെന്നതു കേട്ടു ഞെട്ടിയിരിക്കുകയാണ് പലരും.
വൈകി വന്നതിനായി യുവതി പറഞ്ഞ കാരണവും അതിനു ബോസ് നല്‍കിയ മറുപടിയുമൊക്കെ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ജെന്‍ എന്ന യുവതിയാണ് താന്‍ ഓഫീസില്‍ എത്താന്‍ അല്‍പം വൈകുമെന്നും അതിനുള്ള കാരണം എന്താണെന്നും ബോസിനോട് അറിയിച്ചത്.
ജോലിക്കു കയറാന്‍ അല്‍പം വൈകുമെന്നാണ് ജെന്‍ ബോസിന് ആദ്യം മെസ്സേജ് അയച്ചത്. അതിന്, മറ്റു കുഴപ്പമൊന്നുമില്ലല്ലോ സാധാരണ നീ നേരത്തെയോ അല്ലെങ്കില്‍ കറക്റ്റ് സമയത്തോ ആണല്ലോ എത്താറുള്ളത് എന്നാണ് ബോസ് മറുപടി അയച്ചത്. ഇതിന് ജെന്‍ നല്‍കിയ മറുപടിയാണ് ക്യൂട്ടും ഒപ്പം ബോസിന്റെ മനം കവര്‍ന്നതും. തന്റെ നായ കിടന്നുറങ്ങുകയായിരുന്നുവെന്നും പുറപ്പെടുന്നതിനു പകരം അതിനെ നോക്കിയിരുന്നും പടങ്ങളെടുത്തും സമയം പോയെന്നുമാണ് ജെന്‍ പറഞ്ഞത്.
ഓഫീസില്‍ സമയത്ത് എത്താന്‍ ശ്രമിക്കേണ്ടതിനു പകരം നായക്കുട്ടിയേയും നോക്കിയിരുന്ന് വൈകിപ്പോയെന്ന് അറിയിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെന്നാവും സാധാരണ ബോസുമാര്‍ ചോദിക്കാനിടയുള്ളത്. എന്നാല്‍ ഈ ബോസ് അങ്ങനെയല്ല പറഞ്ഞത്. ജെന്നിനും പ്രിയപ്പെട്ട നായക്കുട്ടിക്കുമായി ഒരു ഓഫര്‍ കൂടി മുന്നോട്ടുവെക്കുകയാണ് ബോസ് ചെയ്തത്. ജെന്‍ വരുന്നതു വരേക്കും ജോലികള്‍ മില്ലര്‍ എന്നയാളെ ചെയ്യാന്‍ ഏല്‍പ്പിക്കാമെന്നതിനൊപ്പം ജെന്നിനും നായക്കുട്ടിക്കും ആസ്വദിക്കാനായി അടുത്തമാസം വരാനിരിക്കുന്ന ബാര്‍ക് അറ്റ് ദി പാര്‍ക് ഷോയിലേക്ക് രണ്ടു ടിക്കറ്റുകള്‍ നല്‍കാമെന്നുമായിരുന്നു ആ ഓഫര്‍.
ബോസിന്റെ പ്രതികരണം ജെന്നിനെ തുള്ളിച്ചാടിച്ചിരിക്കുമെന്നുറപ്പാണ്. അതിലുപരി സമൂഹമാധ്യമത്തിലുള്ളവരില്‍ പലരും ഇതുപോലൊരു ബോസിനെ കിട്ടിയിരുന്നെങ്കില്‍ എന്നാണു കമന്റ് ചെയ്യുന്നത്. അത്തരക്കാര്‍ ഒന്നുകൂടി ഓര്‍ക്കേണ്ടതാണ്, ജെന്‍ വൈകി വരാത്തയാളും അനാവശ്യമായി അവധിയെടുക്കാത്തയാളും ആയതുകൊണ്ടു മാത്രമാകാം ബോസിന്റെ മറുപടിയും മധുരതരമായത്. മറിച്ച് വൈകിവരല്‍ ഒരു സ്ഥിരംപല്ലവി ആയിരുന്നെങ്കിലോ.!!
https://www.facebook.com/Malayalivartha