സഫാരി പാര്‍ക്കില്‍ ജിറാഫ് കാറിന്റെ ചില്ല് തകര്‍ത്തു
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സഫാരി പാര്‍ക്കില്‍ ജിറാഫിന്റെ തല കൊണ്ട് ദമ്പതികളുടെ കാറിന്റെ ചില്ല് തകര്‍ന്നു. കാറിലിരിക്കുന്ന ഭക്ഷണമെടുക്കാന്‍ വേണ്ടിയായിരുന്നു ജിറാഫിന്റെ ഈ സാഹസം. സഫാരി പാര്‍ക്കിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് കാറിന്റെ ചില്ല് പകുതി താഴ്ത്താന്‍ അനുവാദമുണ്ട്. മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് ഇത്തരത്തില്‍ ചില്ല് പകുതി താഴ്ത്തി വെയ്ക്കുന്നത്.
കാറിന്റെ ചില്ല് മുഴുവനായി താഴ്ത്തി വെച്ച് കാറിലിരുന്ന് ഉച്ചത്തില്‍ വര്‍ത്തമാനം പറയുകയായിരുന്നു ഈ ദമ്പതികള്‍. ജിറാഫിന്റെ ശ്രദ്ധ ഇവരിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് ഭക്ഷണം എടുക്കാനുള്ള ശ്രമത്തിനിടെ കാറിന്റെ ചില്ല് തകരുകയായിരുന്നു.
താഴ്ത്തി വെച്ച ചില്ലിനിടയിലൂടെ ജിറാഫ് ഉള്ളിലേക്ക് തലയിട്ടപ്പോള്‍ ഇവര്‍ കാറിന്റെ ചില്ല് പൊക്കി. ഇതിനിടയില്‍ തല പുറത്തേക്കെടുക്കാന്‍ ജിറാഫ് ശ്രമിക്കുകയും ചില്ല് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സംഭവത്തില്‍ സഫാരി പാര്‍ക്ക് അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ ജിറാഫിന് പരുക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.സഫാരി പാര്‍ക്കിലെത്തിയ ചിലരാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha