നിറയെ മരങ്ങള്‍ നിറഞ്ഞ് നോഹയുടെ പെട്ടകം പോലെ ഒഴുകി നടക്കുന്ന ' കാട് ' ; സഞ്ചാരികളെ വിസ്മയിപ്പിച്ച തടാകത്തിലെ കാഴ്ചയ്ക്കു പിന്നിൽ
ന്യൂ കാസിന് സമീപത്തുകൂടി സഞ്ചരിക്കുന്നവർക്കു ഒരത്ഭുതമാണ് ഹോം ബുഷ് ബേയിലെ തടാകത്തിലൂടെ ഒഴുകുന്ന ഒരു കാട്. സംഭവം എന്താണെന്നല്ലേ ?...നാട്ടുകാരോട് ചോദിച്ചാലുള്ള കഥ ഇങ്ങനെയാണ്, 106 വര്‍ഷം പഴക്കമുള്ള എസ്.എസ്. അയര്‍ഫീല്‍ഡ് എന്ന യാത്രാ കപ്പലാണ് നിറയെ മരങ്ങള്‍ നിറഞ്ഞ് നോഹയുടെ പെട്ടകമെന്നവണ്ണം കടലില്‍ കിടക്കുന്നത്.
ഒഴുകുന്ന കാട് എന്നറിയപ്പെടുന്ന കപ്പൽ സിഡ്നി - ന്യൂ കാസില്‍ പാതയില്‍ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നതാണ്. 1911 ല്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച കപ്പല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഉപയോഗശൂന്യമായത്.
കപ്പലുകള്‍ പൊളിച്ച് ആവശ്യമുള്ള ഭാഗങ്ങള്‍ എടുത്ത് ബാക്കി കടലില്‍ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ എസ്.എസ്. അയര്‍ഫീല്‍ഡ് പൊളിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇത് നിര്‍വ്വഹിച്ചിരുന്ന കമ്പനി കടത്തിലാവുകയും പ്രദേശം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇതോടെ അയര്‍ഫീല്‍ഡ് കടലില്‍ തന്നെ കിടന്നു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഒഴുകുന്ന കാടായി മാറി. സഞ്ചാരികള്‍ക്ക് കൗതുകമായി ഇതിപ്പോഴും ഒഴുകുന്ന കാടായി തന്നെ നിലനിൽക്കുന്നു. ഇനി കപ്പല്‍ തകര്‍ക്കാനോ നീക്കാനോ ആര്‍ക്കും താല്‍പ്പര്യമില്ല. അതേസമയം ഇതിനെ എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് സാമ്പത്തിക ലാഭവുമില്ല.
https://www.facebook.com/Malayalivartha