എന്തെന്ത് മോഹങ്ങളാണെന്നോ... കറുത്ത വര്‍ഗ്ഗക്കാരിയാകണം, ലോകത്തില്‍ ഏറ്റവും വലിപ്പമുള്ള മാറിടത്തിന്റെ ഉടമ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടണം...!
ജര്‍മന്‍ ഗ്ലാമര്‍ മോഡല്‍ മാര്‍ട്ടിന എന്ന 29-കാരി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്, അത്ര സാധാരണമല്ലാത്ത മോഹങ്ങളുള്ള വ്യക്തി ആയതിനാലാണ്. വെളുത്ത വംശജയായ മാര്‍ട്ടിന എയര്‍ഹോസ്റ്റായി ജോലി നോക്കിയിരുന്നു.
പെട്ടെന്നാണ് അവള്‍ക്കൊരു മോഹമുദിച്ചത്. ഏറ്റവും വലിപ്പമുള്ള മാറിടമുള്ള സ്ത്രീ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റണം എന്ന്.
അതിനായി 30 ലക്ഷം രൂപ ചെലവാക്കി ബ്രെസ്റ്റ് ഇംപ്ലാന്റ്‌സ് ഘടിപ്പിച്ചു. ഇപ്പോള്‍ യൂറോപ്പില്‍, ഏറ്റവും വലിയ മാറിടം മാര്‍ട്ടിനയുടേതാണ്!
അതുകൊണ്ടൊന്നും അവളുടെ മോഹങ്ങള്‍ക്ക് അറുതി വന്നില്ല. കറുത്ത വംശജയായി മാറണമെന്നായി അടുത്ത മോഹം. അതിനായി ശരീരത്തിന് കറുപ്പു നിറം കൊടുക്കുന്ന ഘടകമായ മെലാനിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മെലാനിന്‍ ബൂസ്റ്റിംഗ് ഇന്‍ജക്ഷന്‍ 3 എണ്ണമാണ് എടുത്തത്.
ഇപ്പോള്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്ക് പോയിരിക്കയാണ് മാര്‍ട്ടിന. പൂര്‍ണ്ണമായി കറുത്ത വര്‍ഗ്ഗക്കാരിയായി മാറുകയാണ് ഉദ്ദേശം. കെനിയയിലുള്ള അവളുടെ ഒരു സുഹൃത്തിന്, കറുത്ത വര്‍ഗ്ഗക്കാരിയായി മാറാനുള്ള മാര്‍ട്ടിനയുടെ ആത്മാര്‍ത്ഥത മനസ്സിലായതിനാല്‍ അവിടേക്ക് വിളിക്കുകയായിരുന്നു. നേചേരിയിലുള്ള അവരുടെ പള്ളിയിലെ പാസ്റ്ററിനെ കണ്ട് ഈ വിഷയങ്ങളെല്ലാം സംസാരിച്ചു. അവിടെ വച്ച് മാമ്മോദീസ നടത്തി പുതിയ ഒരു ആഫ്രിക്കന്‍ പേരും സ്വീകരിച്ചു. മലൈക കുബ്‌വ എന്നാണ് മാര്‍ട്ടിന സ്വീകരിച്ച പേര് . സ്വാഹിലി ഭാഷയില്‍ അതിന് വലിയ മാലാഖ എന്നാണര്‍ത്ഥം.
ഇപ്പോള്‍ കെനിയയില്‍ എവിടെപ്പോയാലും അവളെ തിരിച്ചറിയുന്നുണ്ടെന്നത് വലിയ ആഹ്ലാദമാണ് തനിക്ക് നല്‍കുന്നതെന്ന് അവള്‍ പറയുന്നു. റോഡിലും മാളിലും ഒക്കെ വച്ച് ആളുകള്‍ അവളോടൊപ്പമുള്ള സെല്‍ഫിക്കായി തടഞ്ഞു നിര്‍ത്താറുണ്ടത്രേ. തന്റെ ബോയ്ഫ്രണ്ടായ മൈക്കേലുമൊത്താണ് മാര്‍ട്ടിന കെനിയയില്‍ എത്തിയത്. കൂടുതല്‍ കൂടുതല്‍ ആഫ്രിക്കക്കാരിയായി മാറി കൊണ്ടിരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച മാര്‍ട്ടിന, തന്റെ മുഖത്തുള്ള അവയവങ്ങളും ആഫ്രിക്കന്‍ വനിതകളുടേതിന് സമാനമായി കൊണ്ടിരിക്കുന്നുവെന്ന് തോന്നുന്നെന്നാണ് പറയുന്നത്.
ഇനി മൂക്കിനും നിതംബത്തിനും ശസ്ത്രക്രിയയിലൂടെ മാറ്റം വരുത്താനിരിക്കുകയാണ് മാര്‍ട്ടിന. പൂര്‍ണ്ണമായും കറുത്ത വംശജരുടേതു പോലുള്ള നിറവും മുഖാവയവങ്ങളും മുടിയുമൊക്കെ കിട്ടിയിട്ടേ മാര്‍ട്ടിന ഇത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ!
https://www.facebook.com/Malayalivartha