വരനെ പൊന്നില്‍ കുളിപ്പിച്ച് ഒരു വിവാഹം!
വിവാഹം ആഡംബരപൂര്‍ണ്ണവും വ്യത്യസ്തത നിറഞ്ഞതുമാക്കാന്‍ എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുന്നതെന്നാണ് പലരും ചിന്തിക്കുന്നത്. അങ്ങനെ വ്യത്യസ്തതയ്ക്കായി പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശി ഹഫീസ് സല്മാന് ഷാഹിദ് ചെയ്തതെന്താണെന്നോ? തന്റെ വിവാഹത്തിന് അദ്ദേഹം അണിഞ്ഞവയെല്ലാം ഭീമമായ വിലയുള്ളതായിരുന്നു.
ഇത്രയേറെ വിലയേറാന്‍ കാരണം എന്തെന്നോ? അദ്ദേഹം ധരിച്ചിരുന്ന ഷൂ, ടൈ തുടങ്ങിയവയെല്ലാം സ്വര്ണത്തിലുള്ളതായിരുന്നു. തല മുതല്‍ കാലു വരെ അദ്ദേഹം അണിഞ്ഞത് 25 ലക്ഷം രൂപയുടെ സ്വര്‍ണം. 17 ലക്ഷം രൂപയുടെ ഷൂ, അഞ്ചു ലക്ഷം രൂപയുടെ ടൈ, 63,000 രൂപയുടെ കോട്ട് എന്നിങ്ങനെയാണ് ഓരോന്നിന്റെയും വില. കോട്ടില്‍ ചെറിയ മുത്തുകള്‍ പതിപ്പിച്ചിരിക്കുന്നതിനാലാണ് വില കൂടിയത്.
ഇത്ര വിലപിടിപ്പുള്ള വസ്തുക്കളുള്ളതിനാല്‍ സുരക്ഷയ്ക്ക് പ്രത്യേക സംഘത്തെയും ഹഫീസ് നിയോഗിച്ചിട്ടുണ്ട്. ഏഴു സഹോദരിമാര്‍ക്ക് ഒരേയൊരു സഹോദരനാണ് ഹഫീസ്. അതുകൊണ്ടുതന്നെ മകന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha