ജര്‍മനിയുടെ മുത്തശ്ശി യാത്രയായി
ജര്‍മനിയിലെ ഏറ്റവും പ്രായമേറിയ വനിത 112-ാം വയസില്‍ അന്തരിച്ചു. എഡല്‍ഗാര്‍ഡ് ഹ്യൂബര്‍ വോന്‍ ഗെര്‍സ്‌ഡോര്‍ഫ് എന്ന മുത്തശ്ശിയാണ് ജര്‍മനിയിലെ കാള്‍സ്‌റൂഹെയില്‍ മരണത്തിനു കീഴടങ്ങിയത്.
ഒരു ചക്രവര്‍ത്തിയെയും രണ്ടു ലോകയുദ്ധങ്ങളും കണ്ട ആയുസില്‍, അഭിഭാഷകയായി അവര്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇത്രയും അധികം കാലം ജീവിക്കാനാകുന്നത് ഭാഗ്യം മാത്രമാണെന്നും, കൂടുതല്‍ പ്രായമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്.
കാഴ്ചയും കേള്‍വിയും വളരെ പരിമിതമായ അവസ്ഥയിലായിരുന്നു. എങ്കിലും അവസാനകാലം വരെ ലോക കാര്യങ്ങളറിയാന്‍ റേഡിയോ ശ്രദ്ധിച്ചിരുന്നു. പ്രൊട്ടസ്റ്റന്റായിരുന്നെങ്കിലും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നത്.
22 വയസില്‍ പോളിയോ ബാധിച്ചു. അതിനു മുന്‍പ് ജിംനാസ്റ്റിക്‌സിലും പന്തുകളികളിലും പങ്കെടുത്തിരുന്നു. 1987-ല്‍ ഭര്‍ത്താവ് മരിച്ചു. ഈ ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു.
https://www.facebook.com/Malayalivartha