കളിപ്പാട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്പിനെ പിടികൂടി
ഓസ്‌ട്രേലിയയില്‍ ഒരു വീട്ടില്‍ കുട്ടിയുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന വിഷപ്പാപ്പിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. കുട്ടിയുടെ മുറിയില്‍ പാവക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന നിലയിലാണ് കുട്ടിയുടെ പിതാവ് പാമ്പിനെ കണ്ടെത്തിയത്.
പാമ്പ് പുറത്ത് പോവില്ലെന്ന് ഉറപ്പ് വരുത്താന്‍ ഇദ്ദേഹം ഉടന്‍തന്നെ മുറിയിലെ ജനലും വാതിലും അടച്ച് പൂട്ടി. പിന്നീട് പാമ്പുപിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു. അവരെത്തി കളിപ്പാട്ടങ്ങള്‍ നീക്കി പാമ്പിനെ പിടികൂടുകയായിരുന്നു. അതീവ വിഷമുള്ള റെഡ് ബെല്ലി ബ്ലാക്ക് ഗണത്തില്‍ പെട്ട പാമ്പായിരുന്നു ഇത്. എങ്ങനെയാണിത് കുട്ടിയുടെ മുറിയില്‍ കടന്നതെന്ന് വ്യക്തമല്ല.
കടുത്ത വിഷപ്പാമ്പുകളാണെങ്കിലും പൊതുവേ പതുങ്ങിയ സ്വഭാവമുള്ളതും നാണക്കാരുമാണ് ഈ പാമ്പുകള്‍. എന്നാല്‍ ഉപദ്രവിച്ചാല്‍ ഇവര്‍ അപകടകാരികളാകുമെന്നും പാമ്പു പിടിത്ത വിദഗ്ദ്ധനായ ആന്‍ഡ്രൂ പറഞ്ഞു. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. മുപ്പതിനായിരത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha