അഞ്ചു നിലയുള്ള കെട്ടിടത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കാന്‍ അതിന്റെ നീളത്തിനൊപ്പം വരച്ചു ചേര്‍ത്തത് പുരുഷാവയവം, പൊതു ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം പെയിന്റടിച്ച് മറയ്ക്കുന്നു
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ അഞ്ചുനിലയുള്ള ഒരു അപ്പാര്‍ട്ടുമെന്റ് കെട്ടിടം ഇപ്പോള്‍ വിവാദ കേന്ദ്രമാണ്.
ഏട്രിയം ലുങ്‌ബേര്‍ഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ അപ്പാര്‍ട്ടുമെന്റിന്റെ അഞ്ചുനിലകള്‍ക്കും കൂടി പൊതുവായുള്ള ഒരു ഭിത്തിയുടെ മുഴുവന്‍ ഉയരത്തില്‍ ഒരാഴ്ച മുമ്പാണ്, അവിടത്തെ പ്രശ്‌സ്ത കലാകാരിയായ കരോലിന ഫാക്‌ഹോര്‍ട്ട് ഒരു പുരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രം വരച്ചു ചേര്‍ത്തത്. നീല നിറം കൊടുത്തിരിക്കുന്ന ആ ചിത്രം പൂര്‍ണ്ണമായി വരച്ചു കഴിഞ്ഞതോടെ ചുറ്റുപാടുമുള്ള ജനങ്ങള്‍ പരാതിയുമായി എത്തിതുടങ്ങി.
കലയും സംസ്‌കാരവും നഗര പരിസരത്തെ കൗതുകമുള്ളതാക്കാന്‍ സഹായിക്കുന്നവയാണ്. കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ചുറ്റുപാടുമുള്ള ജനങ്ങളുടെ മനോവികാരത്തെയും തങ്ങള്‍ക്ക് മാനിക്കേണ്ടതുണ്ടെന്ന് ഏട്രിയം ലുങ്‌ബേര്‍ഗിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ കാമില്ല ക്ലിംറ്റ് പറഞ്ഞു. പ്രസ്തുത ചിത്രം പെയിന്റടിച്ചു മറയ്ക്കാന്‍ തീരുമാനിച്ചെങ്കിലും അല്പസമയം കൂടി അതവിടെ നിലനിര്‍ത്തി അതി കലാമൂല്യത്തെ ആസ്വദിക്കുവാന്‍ സമീപവാസികള്‍ക്ക് അവസരം നല്‍കുമെന്നും അവര്‍ അറിയിച്ചു.
ഫാള്‍ക്ക് ഹോര്‍ട്ട് കെട്ടിടത്തെ മോടി പിടിപ്പിക്കാനായി പൂരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രമാണ് അവിടെ വരച്ചു ചേര്‍ക്കാന്‍ പോകുന്നതെന്ന് തങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ഇതിനു മുമ്പും ഈ കലാകാരിയുടെ ചിത്രങ്ങള്‍ വിവാദമായിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്കിലെ ബ്രൂം സ്ട്രീറ്റിലെ ഒരു കെട്ടിടത്തില്‍ ചുവന്ന നിറം കൊടുത്ത് ഒരു പുരുഷാവയവം ഇവര്‍ വരച്ചത്, മൂന്നു ദിവസത്തി്‌നു ശേഷം പെയിന്റടിച്ചു മറയ്ക്കുകയുണ്ടായി.
സ്വന്തം ലൈംഗികതയേയും അവയവങ്ങളേയും കുറിച്ച് ലജ്ജിക്കേണ്ടതായി ഒന്നുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാലാണ് ഇവ വരയ്ക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ഇവര്‍ പ്രതികരിച്ചിരുന്നു. സ്ത്രീ ജനനേന്ദ്രിയ ഭാഗങ്ങളും താന്‍ വരയ്ക്കാറുണ്ടെന്നും മറ്റൊരു അഞ്ചുനില കെട്ടിടത്തില്‍ അടുത്തിടെ താനതു വരച്ചു കഴിഞ്ഞതിനാലാണ് ഇവിടെ പുരുഷ ജനനേന്ദ്രിയം വരയ്ക്കാമെന്ന് വച്ചതെന്നാണ് അവരുടെ മറുപടി.
അതിന് അവര്‍ നിരത്തുന്ന ന്യായവും വിചിത്രമാണ്, പുരുഷാവയവത്തിന് സ്ത്രീ ജനനേന്ദ്രീയത്തിനുള്ളില്‍ കടക്കാമെങ്കില്‍ ഒരു കെട്ടിടത്തിന്റെ ചുവരിലും നില്‍ക്കാമത്രേ. അതിന്റെ പിന്നിലെ യുക്തി എന്താണെന്ന് അത് പറഞ്ഞ അവര്‍ക്കെങ്കിലും അറിയാമോ എന്തോ?
https://www.facebook.com/Malayalivartha