ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തില്‍ പ്രഭുവിന്റെ പ്രേതം കുതിരസവാരി നടത്തുന്നതിന്റെ ദൃശ്യം
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു കൊട്ടാരത്തില്‍ ഒരു പ്രഭുവിന്റെ പ്രേതം കുതിരസവാരി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വേര്‍തിരിച്ചു കാണാനാവുമെന്ന് അത് പകര്‍ത്തിയയാള്‍ അവകാശപ്പെടുന്നു.
ഡ്രോണ്‍ ഉപയോഗിച്ച് കൊട്ടാരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നപ്പോള്‍ 10 സെക്കന്റ് നേരത്തേക്ക് ബന്ധം വിച്ഛേദിക്കപ്പെട്ടതായി ദൃശ്യങ്ങള്‍ പകര്‍ത്തിയ തോമസ് ആര്‍നോള്‍ഡ് എന്ന 41-കാരന്‍ പറയുന്നു. ഡ്രോണിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചതിനാലാവും എന്നു കരുതി ഉടന്‍ തന്നെ അതിനെ താഴെയിറക്കി വീട്ടിലേക്ക് പോയത്രേ.
എന്നാല്‍ വീട്ടില്‍ ചെന്ന് ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് താന്‍ ഞെട്ടിപ്പോയതെന്ന് തോമസ് പറയുന്നു. കൊട്ടാരത്തിനു ചുറ്റുമായി ഒരു പ്രഭു തന്റെ കുതിരപ്പുറത്തു സവാരി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് അതെന്ന് മനസ്സിലാക്കിയപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ഗൗസസ്റ്റര്‍ ഷെയറിലെ ഡര്‍സ്ലേ പ്രദേശ വാസിയായ തോമസ് പറയുന്നു.
അതു കണ്ടപ്പോള്‍ അതിശയിച്ച് ദൈവമേ, എന്താണിത് എന്ന് ചിന്തിച്ച് വീണ്ടും വീണ്ടും സൂം ചെയ്ത് നോക്കുകയും റീ വൈന്‍ഡ് ചെയ്തു നോക്കുകയും ചെയ്തുവത്രേ. ഈ രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് ഡ്രോണിന് താനുമായുള്ള സമ്പര്‍ക്കം മുറിഞ്ഞതെന്നാണ് തോമസ് പറയുന്നത്. അപ്പോള്‍ തന്നെ റിട്ടേണ്‍ റ്റു ഹോം എന്ന കീ താന്‍ അമര്‍ത്തിയിരുന്നുവെന്നും എന്നാലും ദൃശ്യങ്ങള്‍ കാണുന്നതുവരെ യന്ത്രത്തിന്റെ എന്തെങ്കിലും കേടു കൊണ്ട് ആവാം സമ്പര്‍ക്കമില്ലാതായത് എന്നു മാത്രമേ കരുതിയിരുന്നുള്ളൂ എന്നാണ് അയാള്‍ പറയുന്നത്.
പിന്നീട് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത് പ്രേതത്തിന്റെ എച്ച് ഡി ഫുട്ടേജ് വല്ലതും ഇതിനു മുമ്പ് എവിടെയെങ്കിലും പകര്‍ത്തപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവമാണെന്ന് അങ്ങനെ മനസ്സിലാക്കാന്‍ ഇടയായെന്നും അദ്ദേഹം പറയുന്നു. ഇത് പകല്‍ വെളിച്ചത്തില്‍ നല്ല എച്ച് ഡി മികവിലുള്ള ദൃശ്യങ്ങളാണെന്നത് സന്തോഷം ഉണ്ടാക്കിയത്രേ.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടിവി പ്രൊഡക്ഷന്‍ ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റായ തോമസ്, ബേര്‍ക്ക്‌ലി കൊട്ടാരത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഒരു വെളുത്ത സുതാര്യ രൂപത്തെ ദൃശ്യങ്ങളില്‍ കണ്ടതിനാല്‍ അത് പുകയോ മഞ്ഞോ പോലുള്ള എന്തെങ്കിലും ആണോ എന്നറിയാന്‍ കെട്ടിടത്തിലുള്ള പുകക്കുഴലിലൂടെ പുക വരുന്നുണ്ടോ , കാറ്റ് ഏത് ദിശയിലേക്കാണ് വീശുന്നത് എന്നിവയെല്ലാം ശ്രദ്ധിച്ചു നോക്കി. ആ സമയത്ത് ആകാശത്തുണ്ടായിരുന്ന വിമാനങ്ങളില്‍ ഏതിന്റെയെങ്കിലും നിഴലാണോ എന്നറിയാനായി വിമാനസമയങ്ങള്‍ വരെ അദ്ദേഹം പരിശോധിച്ചു നോക്കിയത്രേ.
ഇവയിലൊക്കെ വിശ്വാസമുള്ളയാളാണ് താനെന്ന് തോമസ് പറയുന്നു. അതിനു കാരണവമുണ്ട്. തോമസിന് ഏഴോ എട്ടോ വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ അയാള്‍ തന്റെ മുത്തച്ഛനൊപ്പം പുറത്തു പോയ ഒരു ദിവസം അവരുടെ സ്ഥലവാസിയായ മിസിസ്സ് ബ്രാംബിളിനെ കണ്ടുമുട്ടി. അവര്‍ മൂവരും അവിടെ കണ്ട ഒരു ബെഞ്ചിലിരുന്ന് കറേയധികം നേരം സംസാരിച്ചു. തിരികെ വീട്ടിലെത്തിയപ്പോള്‍ എന്താ ഇത്രയും താമസിച്ചതെന്ന് മുത്തശ്ശി അന്വേഷിച്ചു. മിസിസ്സ് ബ്രാംബിളിനെ കണ്ട് അല്പനേരം സംസാരിച്ചിരുന്നുപോയി എന്നു പറഞ്ഞപ്പോള്‍ മുത്തശ്ശി പറഞ്ഞ മറുപടി കേട്ട് ഇരുവരും ഞെട്ടിപ്പോയി. അതിനു തലേ രാത്രിയില്‍ തന്നെ മിസ്സിസ്സ് ബ്രാംബില്‍ മരിച്ചല്ലോ എന്നായിരുന്നു മുത്തശ്ശി പറഞ്ഞതത്രേ!
https://www.facebook.com/Malayalivartha