സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന് എത്ര തവണ പറഞ്ഞാലും ചെയ്യില്ല, കൊണ്ടാലേ ചിലരൊക്കെ പഠിക്കൂ!
വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബ്രാഡ് ഫോര്‍ഡില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരേ സമയം രസകരവും ചിന്തോദ്ദീപകവുമാണ്. ഒരു കാര്‍യാത്രയാണ് ദൃശ്യത്തിലുള്ളത്. കാറിലുള്ള യാത്രക്കാരന് ഡ്രൈവറെ നല്ല പരിചയമുണ്ടെന്ന് തോന്നും. വളരെ സൗഹൃദ ഭാവത്തില്‍ ഡ്രൈവറോട് എന്തോ കാര്യങ്ങള്‍ പറയുകയാണ് യാത്രക്കാരന്‍. അതേ സമയം ഡ്രൈവ് ചെയ്യുന്നയാള്‍ അതിനിടയില്‍ തന്നെ യാത്രക്കാരന്റെ വീഡിയോ പകര്‍ത്തുന്നുമുണ്ട്.
യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലായിരുന്നു. യാത്രയ്ക്കിടെ കാര്‍ ഒന്നു മുന്നോട്ടാഞ്ഞു. സകലവും മറന്ന് കഥ പറച്ചിലില്‍ മുഴുകിയിരുന്ന യാത്രക്കാരന്‍ അതേ വേഗതയില്‍ മുന്നോട്ടാഞ്ഞു പോയി, കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ചെന്നിടിച്ചു. ആരെങ്കിലും വീഴുന്നതോ, തെന്നുന്നതോ ഒക്കെ കാണുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരു ചിരിയൊക്കെ വരാറുണ്ട്. അല്ലെങ്കില്‍ തന്നെ പറയാറുള്ളത്, വീഴുമ്പോള്‍ ചിരിക്കാത്തവന്‍ ശത്രു ആണെന്നാണ്.
ഇവിടെയും അതുതന്നെ സംഭവിച്ചു. യാത്രക്കാരന്റെ തല ചെന്നിടിക്കുന്നതു കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ക്ക് ചിരി ഉയര്‍ന്നതാണ്. അപ്പോഴാണ് കണ്ടത് ആ ഇടിയില്‍ കാറിന്റെ ചില്ല് തകര്‍ന്നു പോയെന്ന്. പിന്നത്തെ പൂരം പറയണോ? യാത്രക്കാരനും ഒരു നിമിഷം അന്തം വിട്ടു പോയി. തല ചെന്ന് ഗ്ലാസിലിടിച്ചിട്ടും ഗ്ലാസ് തകര്‍ന്നതല്ലാതെ തലയ്‌ക്കൊന്നും പറ്റിയില്ലെന്നോ എന്ന ഭാവത്തില്‍ വായും പൊളിച്ചിരുന്നു യാത്രക്കാരന്‍.
എന്റെ തലയുടെ കാര്യം നില്‍ക്കട്ടെ നിന്റെ ചില്ലിന്റെ കാര്യം നോക്കൂ.... എന്നൊക്കെ അയാള്‍ ഡ്രൈവറോട് പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ എവിടെ... ആര് കേള്‍ക്കാന്‍? ഡ്രൈവര്‍ അവിടെ ചിരിച്ചു മരിക്കയായിരുന്നു! ഇക്കഴിഞ്ഞ മാര്‍ച്ച് 25-നാണ് രസകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇനി കളിയില്‍ അല്‍പം കാര്യം. ആ യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടാകുമായിരുന്നോ...?
https://www.facebook.com/Malayalivartha