ആദ്യത്തെ കണ്‍മണിയെ ഓമനിക്കുന്ന ഗൊറില്ല അമ്മ!
ഇക്കഴിഞ്ഞ ഞായറാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ സ്മിത്ത് സോണിയന്‍ നാഷണല്‍ സൂ ആന്റ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ കാലയ എന്ന ഗൊറില്ല തന്റെ ആദ്യ കുഞ്ഞിനെ പ്രസവിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ഈ മൃഗശാലയില്‍ ഗൊറില്ലാ പ്രസവം നടക്കുന്നത്.
15 വയസ്സുള്ള കലയ എന്ന പെണ്‍ ഗൊറില്ലയുടേയും 26 വയസ്സുള്ള ബറക്ക എന്ന ആണ്‍ ഗൊറില്ലയുടേയും കുഞ്ഞാണ് പുതിയ ഗൊറില്ല. ഗൊറില്ല ദമ്പതികള്‍ക്കുണ്ടായത് ആണ്‍കുഞ്ഞാണ്. മോകീ എന്നാണ് മൃഗശാലാധികൃതര്‍ അതിന് പേരിട്ടിരിക്കുന്നത്.
തന്റെ ആദ്യത്തെ കുഞ്ഞിനെ കണ്ടയുടനെ അമ്മ ഗൊറില്ലയുടെ പ്രതികരണം എന്തായിരുന്നു എന്ന് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കണ്ടു നിന്നവരെയാകെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു അമ്മ ഗൊറില്ലയുടെ പെരുമാറ്റം.
ജനിച്ചയുടനെ തന്റെ കുഞ്ഞിനെ ഇരു കൈകള്‍ കൊണ്ട് സൂക്ഷ്മതയോടെ വാരിയെടുത്ത് ഉമ്മ വയ്ക്കുകയായിരുന്നു ആദ്യം അമ്മ കാലയ ചെയ്തത്. വാല്‍സല്യം തുളുമ്പുന്ന കണ്ണുകളോടെ തന്റെ കുഞ്ഞിനെ തന്നെ നോക്കിയിരുന്നതിനുശേഷം വളരെ പതിയെ ഒരു ദോഷവും വരരുതെന്ന ശ്രദ്ധയോടെ കുഞ്ഞിനെ അവിടെയൊരുക്കിയിരുന്ന പുല്‍മെത്തയില്‍ കിടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
മൃഗശാലയുടെ വെബ്‌സൈറ്റില്‍ ഈ വിവരം അറിയിച്ചു കൊണ്ട് പ്രസിദ്ധപ്പെടുത്തിയ പോസ്റ്റില്‍ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന വെസ്‌റ്റേണ്‍ ലോ ലാന്‍ഡ് ഗൊറില്ല വിഭാഗത്തിലെ ഒരു കുഞ്ഞു ഗൊറില്ലയേ കൂടി കിട്ടിയതില്‍ മൃഗശാലാധികൃതര്‍ പ്രത്യേക സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. ലിംഗള ഭാഷയില്‍ ജൂനിയര്‍ എന്നോ കൊച്ചുകുഞ്ഞ് എന്നോ ഒക്കെയാണ് മോകീ എന്ന പേരിനര്‍ത്ഥം.
https://www.facebook.com/Malayalivartha