ബോണ്ടിന്റേയും സ്റ്റാസിയുടേയും വീടും ബസും!
വീട് എന്നതിനെ നിര്‍വ്വചിക്കാമോ എന്നു ചോദിച്ചാല്‍ എന്തു പറയും? സ്വസ്ഥമായി സുരക്ഷിതത്വത്തോടെ അന്തിയുറങ്ങാനൊരു ഇടം. ഇത്ര മാത്രമാണ് വീട് കൊണ്ടുള്ള ആവശ്യമെങ്കില്‍ ഒരു ബസിനെ വീടാക്കുന്നതില്‍ ഒരു തെറ്റുമില്ല. മണിക്കൂറുകള്‍ നീളുന്ന ബസ് യാത്ര ഭൂരിഭാഗം പേരെയും മടുപ്പിക്കാറാണ് പതിവ്. എന്നാല്‍ അങ്ങനെയല്ലാത്തവരും ലോകത്തിലുണ്ടെന്ന് ഡാനിയേല്‍ ബോണ്ട്- സ്റ്റാസി ദമ്പതികളെ പരിചയപ്പെടുമ്പോള്‍ മനസ്സിലാകും.
യുകെ സ്വദേശികളായ ഇരുവരുടെയും താമസം ഒരു ഡബിള്‍ ഡക്കര്‍ ബസിലാണ്. ഏകദേശം പതിനൊന്നര ലക്ഷം രൂപ ചിലവഴിച്ചാണ് ഇരുവരും ഈ ബസിനെ ഒരു വീടിന്റെ രൂപത്തിലേക്ക് മാറ്റിയത്. എന്തിന് അധികം പറയുന്നു ഈ ബസ്-വീടിന്റെ പ്ലംബ്ബിങ്ങ് ജോലിവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അടുക്കളയും കിടപ്പുമുറികളും ബാത്ത് റൂമും എല്ലാം ബസിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ബസിന്റെ ഇന്റീരിയര്‍ മാത്രമാണ് മാറ്റിയത്. എക്സ്റ്റീരിയര്‍ കണ്ടാല്‍ ഇപ്പോഴും അത് ബസ് ആയി തന്നെനില്‍ക്കുന്നു.
ബെഡ് റൂം, ടി.വി ഏരിയ, ട്വിന്‍ ബെഡ് റൂം, അടുക്കള, ബാര്‍ , ബാത്ത് റൂം ഇവയാണ് വീട്ടിലെ പ്രധാന ഭാഗങ്ങള്‍.
ഇരുവരും യാത്ര ഇഷ്ടപ്പെടുന്നവരായതിനാല്‍ യാത്ര ചെയ്യുമ്പോള്‍ വീടിനെയും കൂടെകൂട്ടാമല്ലോ എന്ന ചിന്തയാണ് ഇവരെ ബസില്‍ സ്ഥിരതാമസമാക്കുന്നതിന് പ്രേരിപ്പിച്ചത്.
വീട് കള്ളന്‍ കൊണ്ടുപോകുമെന്ന പേടിയില്ലാതെ ഇവര്‍ക്ക് എങ്ങോട്ട് വേണമെങ്കിലും യാത്ര പോകാം.
https://www.facebook.com/Malayalivartha