സുരക്ഷാ മുന്‍ കരുതലുകള്‍ യാതൊന്നുമില്ലാതെ അംബര ചുംബിയായ കെട്ടിടത്തിനു മുകളില്‍ നിന്ന് സ്‌കേറ്റ് ബോര്‍ഡ് അഭ്യാസം!
ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ദുബായിലെ കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്ന് സ്‌കേറ്റ് ബോര്‍ഡില്‍ അഭ്യാസങ്ങള്‍ കാണിക്കുന്ന ഒരു യുവാവിന്റേയും സുഹൃത്തിന്റേയും വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
നികിത ബെല്യാകോവ് എന്ന 21-കാരനാണ് സാഹസിക പ്രകടനം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. 50 നിലകളുള്ള ഒരു കെട്ടിടത്തിന്റെ മുകളിലെ കൈവരിയില്‍ തന്റെ സ്‌കേറ്റ് ബോര്‍ഡ് ഉറപ്പിച്ച് അതില്‍ കയറി നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.
പിന്നീട് കെട്ടിടത്തിന്റെ ഉയരെ, യാതൊരു സുരക്ഷാ മുന്‍കരുതലുകളുമെടുക്കാതെ തലകുത്തി മറിയുന്നു. കാലുകള്‍ രണ്ടും താഴേക്ക് തൂക്കിയിട്ട് യാതൊരു ഭയവുമില്ലാതെ അവിടെ ഇരിക്കുന്നുമുണ്ട്.
തനിക്ക് 17 വയസ്സുള്ളപ്പോള്‍ മുതല്‍ ഇത്തരം സ്റ്റണ്ടുകളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ബെല്യാകോവ് പറയുന്നു. പാര്‍ക്കൗര്‍, അക്രോബാറ്റിക്‌സ്, എക്‌സ്ട്രീം ആര്‍ട്ട് എന്നിവയില്‍ പരിശീലനം തുടങ്ങിയ കാലത്ത് താഴേക്ക് നോക്കാന്‍ പേടിയായിരുന്നുവെന്നും പിന്നീട് പതിയെ പതിയെ ആത്മവിശ്വാസം കൈവന്നെന്നുമാണ് പറയുന്നത്.
ആളുകള്‍ക്ക് ഭയമുണ്ടാകുമ്പോള്‍ ഞരമ്പുകളിലേക്കുള്ള അഡ്രിനാലിന്റെ ഒഴുക്ക് കൂടാറുണ്ട്. അതു പോലെ തനിക്കും സംഭവിക്കുന്നൊക്കെയുണ്ടെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ ശാന്തത കൈവിടാതിരിക്കാന്‍ കഴിയുന്നത് കൊണ്ടാണ് തനിക്കിതൊക്കെ ചെയ്യാനാവുന്നതെന്നാണ് അയാള്‍ പറയുന്നത്.
സുരക്ഷാ മുന്‍ കരുതലുകളെക്കാതെ ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നവര്‍ക്ക് എന്തിനുള്ള അംഗീകാരമാണ് നല്‍കേണ്ടത്. ഇത്ര ഉയരത്തില്‍ നിന്നും താഴെ വീഴാതെ എല്ലാത്തവണയും സ്റ്റണ്ടുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ആള്‍ എന്ന അംഗീകാരം കൊടുക്കാനാവുമോ? അങ്ങനെയാണെങ്കില്‍ ഇത്തരം സ്റ്റണ്ടുകള്‍ നടത്തുന്നതിനിടയില്‍ ആര്‍ക്കും അപകടങ്ങളുണ്ടാവരുതല്ലോ? പക്ഷെ അത്തരം അപകടത്തില്‍പെട്ട് ജീവന്‍ നഷ്ടപ്പെട്ട എത്രയോ ഡെയര്‍ഡെവിള്‍ സ്റ്റണ്ടുകാര്‍ ഉണ്ട്.
പിന്നെ ഇവര്‍ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തരാകുന്നതെങ്ങനെ? സാധാരണക്കാര്‍ ഇത്തരം സാഹചര്യങ്ങളെ സാമാന്യബോധം ഉപയോഗിച്ച് വിലയിരുത്തുകയും ജീവാപായം ഉണ്ടാകാനോ ജീവിതകാലം മുഴുവന്‍ അംഗവൈകല്യത്തോടെ ശയ്യാവലംബിയായി കഴിയാനോ ഇടയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതൊഴിവാക്കുകയും ചെയ്യുന്നു. അതെങ്ങനെ മണ്ടത്തരമാകും?
പിന്നെ ചിലര്‍ക്ക് സാഹസികത ഇഷ്ടമാണ്. ആ ചില നിമിഷങ്ങളില്‍ കിട്ടുന്ന സന്തോഷവും പ്രശസ്തിയുമൊക്കെ ഓര്‍ക്കുമ്പോള്‍ ശിഷ്ടകാലം ശയ്യാവലംബിയായി കഴിയേണ്ടിവന്നാലും ആ കിടപ്പില്‍ കിടന്ന് ഈ നിമിഷങ്ങളോര്‍ത്ത് സന്തോഷിക്കാമല്ലോ എന്ന തെരഞ്ഞെടുപ്പ് ജീവിതത്തെക്കുറിച്ച് അവര്‍ എടുക്കുന്നു അത്ര തന്നെ!
https://www.facebook.com/Malayalivartha