ആശുപത്രിയില്‍ ഗ്ലൂക്കോസ് കയറ്റി രോഗി കിടക്കുന്നത് പോലെ 700 വര്‍ഷം പഴക്കമുള്ള ആല്‍മരം
തെലങ്കാനയിലെ മഹ്ബൂബ്‌നഗര്‍ ജില്ലയുടെ ഒരു പ്രത്യേകതയാണ് അവിടെയുള്ള 700 വര്‍ഷങ്ങളോളം പഴക്കമുള്ള ആല്‍മരങ്ങള്‍. മൂന്ന് ഏക്കറോളമാണ് ഈ ആല്‍മരങ്ങള്‍ പരന്നുകിടക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ആല്‍മരമാണ് ഇത്.
അടുത്തിടെ ഒരു ആല്‍മരത്തിന്റെ ശാഖ കീടങ്ങള്‍ നശിപ്പിച്ചു. ഇതോടെ കീടങ്ങള്‍ മറ്റ് ശാഖകളിലേക്കും പടര്‍ന്ന് ആല്‍മരങ്ങള്‍ തന്നെ നശിക്കാനുള്ള സാധ്യതയേറി.കീടങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് മരത്തിന് മുഴുവന്‍ കേട് ബാധിക്കാന്‍ തുടങ്ങിയിരുന്നു. ചില ചില്ലകള്‍ അടര്‍ന്നുവീഴാനും തുടങ്ങി. ഇതേ തുടര്‍ന്ന് 2017 ഡിസംബറില്‍ വിനോദസഞ്ചാരികളുടെ സന്ദര്‍ശനം ഇവിടെ നിര്‍ത്തിവെച്ചു.
ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും വനംവകുപ്പ് അധികൃതരോട് മരത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ ആല്‍മരത്തിനുള്ള ചികിത്സ ആരംഭിച്ചു. ഉപ്പുവെള്ളത്തില്‍ കീടനാശിനി നിറച്ച് ഗ്ലൂക്കോസ് ബോട്ടില്‍ പോലെ മരത്തില്‍ കെട്ടിത്തൂക്കി മരത്തിനകത്തേക്ക് മരുന്ന് കുത്തിവെക്കുകയാണ് ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ രോഗി കിടക്കുന്നത് പോലെ മരുന്നൊക്കെ കുത്തിവെച്ചാണ് ആല്‍മരത്തിനും ചികിത്സ നല്‍കുന്നത്. രണ്ട് മീറ്റര്‍ ദൂരത്തിലാണ് ഓരോ സലൈന്‍ ബോട്ടിലുകളും വെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha