ഈ 2018-ലും കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രം ഇന്ത്യയിലുണ്ട്!
ഇത് 2018-ലെത്തി നില്‍ക്കുന്ന സ്മാര്‍ട്ട്‌ലോകം. യുവാക്കളും മുതിര്‍ന്നവരും ഒരുപോലെ സ്മാര്‍ട്ട്‌ഫോണിലേക്ക് മുഖംകുനിച്ച് ഒറ്റ ക്ലിക്കില്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്നു. എല്ലാ വിവരങ്ങളും ഗൂഗിള്‍ വച്ചുനീട്ടുമ്പോഴും വാര്‍ത്തകള്‍ കൈകൊണ്ടെഴുതി ലോകത്തെ അറിയിക്കാനായി കഷ്ടപ്പെടുന്ന ഒരു കൂട്ടര്‍ ഇന്നും ഉണ്ട്.
അച്ചടി വാര്‍ത്താമാധ്യമങ്ങള്‍ ലോകത്ത് നിരവധിയുണ്ടെങ്കിലും ഇവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ചെന്നൈയില്‍ നിന്നിറങ്ങുന്ന 'ദ മുസല്‍മാന്‍ ' എന്ന പത്രം. കൈകൊണ്ടെഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രമാണിത്. 1927-ല്‍ പ്രവര്‍ത്തനമാരംഭിച്ച് 91 വര്‍ഷം പിന്നിടുമ്പോള്‍ ടെക് ലോകത്ത് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ഈ പത്രം.
ചെന്നൈയിലെ ആസ്ഥാനത്ത് സൈദ് അരിഫുള്ള എന്ന എഡിറ്ററുടെ നേതൃത്വത്തില്‍ വായനക്കാര്‍ക്ക് മികച്ച വാര്‍ത്തകള്‍ നല്‍കാന്‍ ദ മുസല്‍മാന്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. 13 ബിരുദങ്ങളുള്ള വ്യക്തിയാണ് സൈദ് അരീഫുള്ള.
ബൈലൈനുകളില്ലാത്ത ഈ പത്രം രണ്ട് ഉറുദു എഡിറ്റര്‍മാരും മൂന്ന് കൈയെഴുത്തുവിദഗ്ധരും ചേര്‍ന്നാണ് അവസാനഘട്ടത്തിലെത്തിക്കുന്നത്. രാവിലെ പത്തിന് എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചാല്‍ ഉച്ചയ്ക്ക് ഒന്നാകുമ്പോഴേക്കും പ്രിന്റിംഗ് തുടങ്ങും. സായാഹ്ന പത്രമായി ഇറങ്ങുന്ന ദ മുസല്‍മാന്റെ സര്‍ക്കുലേഷന്‍ 21,000 കോപ്പികളാണ്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പത്രവും ഇതുതന്നെ.
https://www.facebook.com/Malayalivartha