ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണപതി!
ഹിന്ദു മതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ പോലും കാണാത്ത ഒരു കാഴ്ചയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇന്തോനേഷ്യയിലെ കറന്‍സിയില്‍ കാണുന്നത്. ഇന്തോനേഷ്യയിലെ നോട്ടില്‍ ഹിന്ദു ജനവിഭാഗം ആരാധിക്കുന്ന ഗണപതിയുടെ ചിത്രമാണ് ഉള്ളത്.
ഇന്തോനേഷ്യയിലെ കറന്‍സിയെ 'രുപിയാ' എന്നാണ് പറയുന്നത്. അവിടത്തെ 20,000 ത്തിന്റെ നോട്ടിലാണ് ഗണപതിയുടെ ചിത്രമുള്ളത്. എന്തുകൊണ്ട് ഗണപതി എന്നതാണ് ഏറെ സവിശേഷം. അവരുടെ സമ്പദ് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നത് ഗണപതിയാണെന്നാണ് ജനങ്ങളുടെ വിശ്വാസം.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യയുടെ സാമ്പത്തികഅടിത്തറ വളരെ ഭയാനകമായ രീതിയില്‍ തകര്‍ന്നിരുന്നു. ഈ സമയത്ത് അവിടത്തെ പല ദേശീയ സാമ്പത്തിക ചിന്തകരും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്റെ പുതിയ നോട്ട് പുറത്തിറക്കിയത്.
ഈ നോട്ടില്‍ ഭഗവാന്‍ ഗണപതിയുടെ ചിത്രവും അച്ചടിച്ചു. അതിനുശേഷം അവിടത്തെ സമ്പദ് വ്യവസ്ഥ ശക്തമായത്രേ. ഇക്കാരണത്താല്‍ ഗണപതിയാണ് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
https://www.facebook.com/Malayalivartha