പകുതി മീന്‍ തന്നിട്ട് മുഴുവന്‍ മീനിന്റെ കാശ് ആവശ്യപ്പെട്ടതിനെ ചൊല്ലി റസ്റ്ററന്റില്‍ തര്‍ക്കം, യുവതി വെയിറ്ററുടെ കൈ കടിച്ചു മുറിച്ചു
അഡിലെയ്ഡിലെ ചൈനീസ് റസ്റ്ററന്റ് ആയ നൈസ്ഫിഷ് റസ്റ്ററന്റില്‍ ഭക്ഷണത്തിനെത്തിയ ചുന്‍പിങ് കുവാന്‍ എന്ന യുവതി തനിക്കു കിട്ടിയ ഭക്ഷണത്തിന്റെ അളവും വിലയും തമ്മില്‍ പൊരുത്തം ഇല്ല എന്ന കാര്യത്തില്‍ പരാതി പറഞ്ഞു. പകുതി മീന്‍ ആണ് അവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്നും, പകുതിയേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നിട്ടും മുഴുവന്‍ മീനുള്‍പ്പെട്ട ഭക്ഷണത്തിന് നല്‍കേണ്ട വിലയായ 48 ഡോളര്‍ റസ്റ്ററന്റ് ആവശ്യപ്പെട്ടുവത്രേ.
അത് നല്‍കാനൊരുക്കമല്ലെന്ന് പറഞ്ഞിട്ട് 26. 50 ഡോളര്‍ നല്‍കിയതിനു ശേഷം റെസ്റ്ററന്റ് വിട്ടുപോകാന്‍ തുടങ്ങിയ അവരെ ഫാന്‍ ചി കോങ്ങ് എന്ന 19- കാരനായ വെയ്റ്റര്‍ തടഞ്ഞു. അപ്പോഴാണ് യുവതി വെയിറ്ററുടെ കയ്യില്‍ കടിച്ചത്. ഒന്ന് രണ്ടു സ്ഥലങ്ങള്‍ കടിച്ചു പറിച്ചെടുത്തിട്ടുണ്ട്.അത് കൂടാതെ അവര്‍ അയാളെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുകയും ചെയ്തു. ശ്വാസം എടുക്കാനാവാത്ത വിധം അയാളെ അവര്‍ കഴുത്തിന് മുറുക്കി പിടിയ്ക്കുകയും ചെയ്തുവത്രേ. ഇരുവരും തമ്മില്‍ പിടിവലി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കോങ്ങിന്റെ കഴുത്തില്‍ അവരുടെ കൈ ചുറ്റിപ്പിടിച്ചിരിയ്ക്കുന്നതായും കാണുന്നുണ്ട്.
റസ്റ്ററന്റ് വിട്ടു പോകരുതെന്ന് തന്നോട് പറയാന്‍ യാതൊരു അവകാശവും വെയിറ്റര്‍ക്ക് ഇല്ലെന്നും ഇത് ചൈന അല്ല ഓസ്‌ട്രേലിയ ആണെന്നുമാണ് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോടതിയില്‍ വിചാരണ നടന്നപ്പോള്‍ ക്വാന്‍ പറഞ്ഞത്. താന്‍ പകുതി മീനിനാണ് ഓര്‍ഡര്‍ കൊടുത്തതെന്നും വെയിറ്റര്‍, മുഴുവന്‍ മീന്‍ തന്നതിനാല്‍ തനിക്കു ആവശ്യമില്ലാത്ത അധിക ഭക്ഷണത്തിന് ബില്‍ നല്‍കേണ്ടി വന്നുവെന്നുമാണ്.
ഡിഷ് കൊണ്ട് വന്നപ്പോള്‍ അതിനുള്ളിലെ മീന്‍ കൈയ്യിലുയര്‍ത്തി അവര്‍ പരിശോധിച്ചിട്ട് ഇതിന്റെ ബാക്കി മീന്‍ എവിടെപ്പോയി എന്ന് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയതത്രെ.പകുതി മീന്‍ തന്നിട്ട് മുഴുവന്‍ മീനിന്റെ ബില്‍ അടയ്ക്കാന്‍ തന്നോട് അവര്‍ ആവശ്യപ്പെട്ടതിനാലാണ് 48.50 ഡോളറിന്റെ ബില്ലിന് 26.50 ഡോളര്‍ അടച്ചിട്ട് താന്‍ റെസ്റ്റാറന്റ് വിട്ടു പോകാന്‍ തുടങ്ങിയതെന്ന് ക്വന്‍ കോടതിയോട് പറഞ്ഞു.
നടന്നു നീങ്ങാന്‍ തുടങ്ങിയ തന്നെ വെയിറ്റര്‍ കൈയ്യില്‍ കയറി പിടിച്ചുവെന്നും തന്റെ കയ്യില്‍ നിന്നും വിടുവാന്‍ പലവട്ടം പറഞ്ഞിട്ടും അയാള്‍ വിടാതിരുന്നതിനെ തുടര്‍ന്നാണ് കൈയ്യില്‍ കടിച്ചതെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഭക്ഷണം കഴിച്ചതിന്റെ മുഴുവന്‍ കാശും തന്നിട്ടേ ഇനി ഒരടി എങ്കിലും മുന്നോട്ടു വയ്ക്കാവൂ എന്ന് താന്‍ അവരോടു പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിയ്ക്കാതെ അവര്‍ പുറത്തേയ്ക്കു നടന്നു കൊണ്ടിരുന്നതിനാലാണ് താന്‍ അവരെ പിടിച്ചു നിര്‍ത്തിയതെന്നനാണ് വെയിറ്റര്‍ കോങ്ങ് കോടതിയില്‍ പറഞ്ഞത്. കേസ് വിധി പറയുന്നതിനായി മാറ്റി വച്ചിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha