കപ്പല്‍ തുറമുഖത്തേക്ക് ഇടിച്ചു കയറി
കഴിഞ്ഞ ദിവസം ഹോണ്ടുറാസില്‍ തീരത്തേക്ക് അടുക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കൂറ്റന്‍ ക്രൂയിസ് വിനോദയാത്രാ കപ്പല്‍ തുറമുഖത്തേക്ക് ഇടിച്ചു കയറി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
2500 യാത്രക്കാരുമായി എത്തിയ എഎസ് സി അര്‍മോണിയ എന്ന ക്രൂയിസ് വിനോദയാത്രാ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കരീബിയന്‍ ഐലന്റുകളില്‍ ഉല്ലാസയാത്ര നടത്തുകയായിരുന്നു കപ്പല്‍.
സാങ്കേതിക കാരണങ്ങളാലാണ് കപ്പല്‍ നിര്‍ത്താന്‍ കഴിയാതിരുന്നതെന്നും കപ്പലിന് കാര്യമായ കേടുപാടുകളില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുറമുഖത്തിന്റെ അടുത്തുള്ള റെസ്‌റ്റോറന്റിലെ ആളുകളാണ് മൊബൈലില്‍ വിഡിയോ പകര്‍ത്തിയത്. തുറമുഖത്തിന്റെ ചെറിയൊരു ഭാഗം ഇടിച്ചു തകര്‍ത്ത് കപ്പല്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
177 അടി ഉയരവും 825 അടി നീളവുമുള്ള കപ്പലിന് ഒമ്പതു നിലകളുമുണ്ട്. ഏകദേശം മൂവായിരത്തിലധികം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പലിന്റെ ഭാരം 65000 ടണ്ണാണ്.
https://www.facebook.com/Malayalivartha