ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണം!
ബാഗിനുള്ളിലിട്ട് സ്വര്‍ണാഭരണങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി വച്ചിരുന്നത് ചപ്പുചവറാണെന്ന് കരുതി വീട്ടുജോലിക്കാരി കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു. ഖിസൈസ് ഏരിയയില്‍ ഇന്നലെയായിരുന്നു സംഭവമെന്ന് ദുബായ് പൊലീസ് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ റാഷിദ് ബിന്‍ സഫ് വാന്‍ പറഞ്ഞു.
തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതാണെന്ന പരാതിയുമായി ഇന്ത്യന്‍ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. അപ്പോഴേയ്ക്കും ശുചീകരണ തൊഴിലാളി അവ പൊലീസിനെ ഏല്‍പിച്ചുകഴിഞ്ഞിരുന്നു.
പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ഇന്ത്യന്‍ ദമ്പതികള്‍ തങ്ങളുടെ ആഭരണം അവിടെ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. ഒറ്റനോട്ടത്തില്‍ തന്നെ സ്വര്‍ണം തിരിച്ചറിയുകയും ചെയ്തു. പിന്നെ, ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു മുഖത്ത്.
https://www.facebook.com/Malayalivartha