ഇല്ല, നമുക്ക് അത് വിധിച്ചിട്ടില്ല, മിഷിഗണ്‍ കുടുംബം സത്യത്തെ അംഗീകരിക്കാന്‍ ശ്രമിക്കുന്നു! 14-ാമതും ആണ്‍കുഞ്ഞ്!
അമേരിക്കയിലെ മിഷിഗണിലുള്ള കറ്റേരി-ജെ ഷ്വാന്‍ഡ് കുടുംബം മാധ്യമശ്രദ്ധ നേടിയത് അവരുടെ കുടുംബം വലുതായതു കൊണ്ടു മാത്രമല്ല. ശരിയാണ് കറ്റേരിയ്ക്കും ജേയ്ക്കും ഒരു വലിയ കുടുംബമാണുള്ളത്. 13 മക്കളാണുള്ളത് അവര്‍ക്ക്. എന്നാല്‍ അതിലും കൗതുകകരമായ കാര്യം 13-ഉം ആണ്‍മക്കളാണ് എന്നതാണ്.
ഒരു പെണ്‍കുഞ്ഞിനെ കിട്ടാന്‍ ആശിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ തവണ കറ്റേരി ഗര്‍ഭിണി ആകുമ്പോഴും അവര്‍ വിചാരിക്കും ഇത്തവണത്തേത് മകളായിരിക്കുമെന്ന്! പക്ഷെ അവരുടെ ആ ആഗ്രഹം സഫലമായില്ല, 13 തവണയും ആണ്‍കുഞ്ഞുങ്ങള്‍ തന്നെയാണ് അവര്‍ക്ക് ജനിച്ചത്.
പതിമൂന്നാമത്തെ കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ഒരു ടിവി ഷോയില്‍ അവര്‍ അതിഥികളായി എത്തിയിരുന്നു. പതിമൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തോടെ ഇനി മകള്‍ക്കായി ശ്രമിക്കുന്ന പതിവ് നിര്‍ത്തുകയാണെന്നും ഇനി ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്ന് പറഞ്ഞിരുന്നു. പക്ഷെ അല്‍പനാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു ചിന്ത. ഒരു പക്ഷെ ഇനിയത്തേത് പെണ്‍കുഞ്ഞായാലോ? അതു കൊണ്ട് ഒരു തവണ കൂടി ഗര്‍ഭം ധരിക്കാമെന്ന് തീരുമാനമായി. അങ്ങനെ കറ്റേരി പതിനാലാമതും ഗര്‍ഭിണിയായി.
ഇത്തവണത്തേത് മകളായിരിക്കണേ എന്ന അകമഴിഞ്ഞ പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം കറ്റേരി പ്രസവിച്ചു. പക്ഷെ കുടുംബത്തിലെ പതിവ് തെറ്റിയില്ല എന്നു മാത്രം! കറ്റേരി പതിനാലാമത് പ്രസവിച്ചതും ആണ്‍കുട്ടി തന്നെയായിരുന്നു. ഉദ്ദേശിച്ചിരുന്ന തീയതിയില്‍ നിന്നും 5 ദിവസം മുമ്പേയാണ് പ്രസവം.എങ്കിലും 8 പൗണ്ട് 4 ഔണ്‍സുമായി കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ജേഷ്വാന്‍ഡ് അറിയിച്ചു.
ഏതായാലും ഇത് തങ്ങളുടെ അവസാനത്തെ കുഞ്ഞാണെന്ന കാര്യത്തില്‍ അവര്‍ ഇത്തവണ ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞെന്നാണ് പറയുന്നത്. അവരുടെ മൂത്ത മകന് 20 വയസ്സാണ് പ്രായം.
https://www.facebook.com/Malayalivartha