എങ്ങനെയുണ്ട് സിംഹത്തിന്റെ ഈ ഹിപ്സ്റ്റര്‍ ഹെയര്‍സ്റ്റൈല്‍?
പുതിയ പുതിയ ഹെയര്‍സ്റ്റെലുകള്‍ ഓരോ ദിവസവും നമുക്കു ചുറ്റും പുറത്തു വന്നു കൊണ്ടിരിക്കയാണ്. അപ്പോള്‍ പിന്നെ ചുമ്മാതിരുന്നാല്‍ നമ്മളെ ആരും മൈന്‍ഡ് ചെയ്തെന്ന് വരില്ലെന്ന് ഒരു സിംഹത്തിനും തോന്നി. അങ്ങനെയാവണം പുള്ളിക്കാരനും ഒന്നു ട്രെന്‍ഡിയാവാന്‍ തീരുമാനിച്ചത്!
നെയ്റോബി നാഷണല്‍ പാര്‍ക്കില്‍ നിന്നും ഈ സിംഹത്തിന്റെ ചിത്രം പകര്‍ത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് അവാര്‍ഡ് നേടിയ പരസ് ചന്ഡാരിയ ആണ്.
ഉച്ചിക്കുടുമ പോലെയൊരു ഭാഗവും ഷേവ് ചെയ്തിട്ടില്ലാത്ത താടി പോലെ നീണ്ടു തൂങ്ങിക്കിടക്കുന്ന കുഞ്ചി രോമങ്ങളും സാധാരണ സിംഹങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാക്കുന്നുണ്ട് ഈ സിംഹത്തെ.
കെനിയക്കാരനായ പരസ് പറയുന്നത്, ഇവനെ ഇങ്ങനെ കണ്ടപ്പോള്‍ ഒരു ചിത്രമെടുക്കാതെ പോകാന്‍ കഴിഞ്ഞില്ല എന്നാണ്. ചിത്രങ്ങളെടുക്കാനായി ഇടയ്ക്കിടെ നെയ്റോബി നാഷണല്‍ പാര്ക്കിലെത്താറുള്ളതാണ് പരസ്.
https://www.facebook.com/Malayalivartha