മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും രഞ്ജിഷിന്റെ നന്ദി! വധുവിനെ ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് രഞ്ജിഷിന്റെ വിവാഹം കഴിഞ്ഞു!
ഏഴുവര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാകാത്തതിനാല്‍ വധുവിനെ ആവശ്യമുണ്ടെന്നു കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം മഞ്ചേരി സ്വദേശി രഞ്ജിഷ് വിവാഹിതനായി. കഴിഞ്ഞദിവസം (ഏപ്രില്‍ 18) ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം പുത്തന്‍പുരക്കല്‍ വീട്ടില്‍ ശശിധരന്റെയും രാജലക്ഷ്മിയുടെയും മകളായ സരിഗമയാണ് വധു. ഫേസ്ബുക്കിലൂടെ തന്നെയാണ് അദ്ധ്യാപികയായ സരിഗമയെ രഞ്ജിഷ് കണ്ടെത്തിയത്.
ഇന്ന് എന്റെ വിവാഹമായിരുന്നു. ഫേസ് ബുക്ക് മാട്രിമോണി എന്ന ഹാഷ്ടാഗില്‍ സഹകരിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് മീഡിയക്ക് നന്ദി രേഖപ്പെടുത്തി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് രഞ്ജിഷ്. ഇരുവരും ഗുരുവായൂരില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്ന വിവരം രഞ്ജിഷ് മാര്‍ച്ച് 8-ന് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
34-കാരനായ രഞ്ജിഷ് എഴു വര്‍ഷമായി പെണ്ണുകാണാന്‍ തുടങ്ങിയിട്ട്. ജാതകത്തിലെ ചെറിയൊരു പ്രശ്‌നം കൊണ്ട് ഒന്നും നടന്നില്ല. ജാതകം ശരിയായ ഇടങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരനെ മതി. എന്നാല്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വിദ്യാസമ്പന്നയാകണമെന്നു മാത്രമായിരുന്നു രഞ്ജിഷിന്റെ ഡിമാന്റ്. അച്ഛനും അമ്മയും വീടും ഉള്‍പ്പെടെയുള്ള സെല്‍ഫിയായിരുന്നു ഫേസ്ബുക്ക് മാട്രിമോണി എന്ന ഹാഷ്ടാഗിനൊപ്പം രഞ്ജിഷ് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 28-നാണ് രഞ്ജിഷിന്റെ പോസ്റ്റ് വരുന്നത്.
'എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലാരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം. ജോലി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍, ഡിമാന്റുകളില്ല. ഹിന്ദു, ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹം കഴിഞ്ഞ സഹോദരിയുമുണ്ട്.' ഒപ്പം ഫോണ്‍നമ്പരും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha