ചായ വില്‍ക്കാനായി എഞ്ചിനീയറിംഗ് കരിയര്‍ ഉപേക്ഷിച്ച ദമ്പതികളുടെ ചായ്‌വില്ല ചായ എത്തിക്കും; ഇനി ചായ വാട്‌സ്ആപ്പിലൂടെയും ഓര്‍ഡര്‍ ചെയ്യാം
ലക്ഷങ്ങള്‍ വാരുന്ന എഞ്ചിനീയറിംഗ് കരിയര്‍ ഉപേക്ഷിക്കാന്‍ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ, ചായയോടുള്ള പ്രത്യേക ഇഷ്ടവും, എന്തെങ്കിലും വേറിട്ട് ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹവും! കരിയര്‍ ഉപേക്ഷിച്ചതോടെ നാഗ്പൂരില്‍ തന്നെ ചായ വില്‍പ്പനയ്ക്കായി ചായ്‌വില്ല തുറക്കുകയും ചെയ്തു നിതിന്‍ ബിയാനിയും ഭാര്യ പൂജയും.
പൂനെയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്തു മാസം 15 ലക്ഷം രൂപ സമ്പാദിച്ചു വന്നിരുന്ന നിതിന്‍ ബിയാനി, ഭാര്യ പൂജാ എന്നിവരാണ് വേറിട്ട സംരംഭത്തിനായി ജോലി ഉപേക്ഷിച്ചത്. നാഗ്പൂരിലെ സിഎ റോഡില്‍ അഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ചായ്‌വില്ല തുടങ്ങിയത്.
15 തരത്തിലുള്ള ചായയും കാപ്പിയും ചായ് വില്ലയില്‍ വില്‍ക്കുന്നുണ്ട്. പല തരത്തിലുള്ള ചെറുകടികളും ഇവിടെ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് വാട്‌സ്ആപ്പ്, സോമാറ്റോ വഴിയും ഓര്‍ഡര്‍ നല്‍കാം. മാത്രമല്ല ഓഫിസുകളിലും, ബാങ്കുകളിലും ആശുപത്രികളിലും ഇവര്‍ ചായ കൊണ്ടെത്തിച്ചു നല്‍കുന്നു. ഈ ശ്യംഖല കൂടുതല്‍ വളരാനായുള്ള ശ്രമത്തിലാണ് തങ്ങളെന്ന് നിതിന്‍ പറയുന്നു.
നിതിന്‍ 10 വര്‍ഷത്തിലേറെയായി എഞ്ചിനീയറായി ജോലി ചെയ്തുവരുകയാണ്. എന്നാല്‍ ഇപ്പോള്‍ ചായ്‌വില്ലയിലൂടെ മാസം അഞ്ചു ലക്ഷത്തിലേറെ വരുമാനമുണ്ടെന്ന് ഇവര്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ ചായ്‌വില്ല കൂടുതല്‍ പേര്‍ അറിഞ്ഞ് വളരുകയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha