സ്ഫടികത്തവള; ആന്തരികാവയവങ്ങളും മുട്ടകളുമെല്ലാം പുറത്തു നിന്ന് കാണാം!
ഗ്ലാസ്സു കൊണ്ടുണ്ടാക്കിയതാണോ ഈ തവളകള്‍ എന്ന് തോന്നിപ്പോകും ഇവയുടെ ചിത്രം കണ്ടാല്‍. ഇക്വഡോറിലെ മാഷ്പി റിസേര്‍വ്വില്‍ നിന്നും ജേമി കുലേബ്രസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണ് ഈ ചിത്രം. മാഷ്പി റിസേര്‍വ്വിലുള്ള ഉഭയജീവികളുടെയും ഉരഗങ്ങളുടെയും കണക്കെടുക്കുകയായിരുന്നു ജേമി.
അതിന്റെ ആന്തരികാവയവങ്ങളെല്ലാം നമുക്ക് വ്യക്തമായി കാണാം.അതിന്റെ ശരീരത്തിനുള്ളില്‍ മുട്ടകള്‍ വളരുന്നുണ്ടെന്നതിനാല്‍ ഇതൊരു പെണ്‍തവളയാണെന്നും നമുക്ക് മനസ്സിലാകും. ഏതെങ്കിലും ഇലയുടെ അടിയിലാണ് ഇവ മുട്ടകളിടുന്നത്. ആ മുട്ടകളെ ആണ്‍തവളകളാണ് സംരക്ഷിക്കുന്നത്. ഇവയെ ഗ്ലാസ് തവളകള്‍ എന്നു പറയുന്നതെന്തുകൊണ്ടെന്ന് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാനാവും!
ദക്ഷിണ-മധ്യ അമേരിക്കന്‍ മഴക്കാടുകളിലാണ് ഈ സ്ഫടിക തവളകളെ ധാരാളമായി കാണുന്നത്. കുഞ്ഞരുവികളുടെയും തോടുകളുടെയുമൊക്കെ അരികില്‍ വളരുന്ന വന്‍ വൃക്ഷങ്ങള്‍ക്കു മുകളിലാണ് ഇതിന്റെ താമസം. ആന്തരികാവയവങ്ങള്‍ വെളിവാകും വണ്ണം നിറമില്ലാത്ത ശരീരം ഇതിനു ലഭിച്ചതിന്റെ കാരണം ഇന്നും ശാസ്ത്രജ്ഞര്‍ക്ക് അജ്ഞാതമാണ്.
ഇവയുടെ ഗണത്തിലെ ആണ്‍ തവളകള്‍ ഏറെക്കുറെ കരയില്‍ ജീവിക്കുന്നവയാണെന്ന് പറയാം. അവയുടെ മേഖലയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറുന്ന മറ്റ് ആണ്‍തവളകളുമായി കടുത്ത പോരാട്ടം തന്നെ ഇവ നടത്തും.
https://www.facebook.com/Malayalivartha