അമേരിക്കയില്‍ നിന്ന് അവരെത്തി, മക്കളെ മടിയിലിരുത്തി ആ അച്ഛനും അമ്മയും വീണ്ടും കല്ല്യാണം കഴിച്ചു!
''കല്ല്യാണത്തെക്കുറിച്ച് എല്ലാവര്ക്കും ജീവിതത്തില്‍ ഒരു സ്വപ്നമുണ്ടാകും. ഞങ്ങള്‍ക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നതിനാല്‍ ആഗ്രഹിച്ചതുപോലൊരു വിവാഹം നടത്താന്‍ കഴിഞ്ഞില്ല. രജിസ്റ്റര്‍ മാരേജിനു ശേഷം യുഎസിലേക്കു പോവുകയായിരുന്നു. ഒരു മകനും മകളും പിറന്നു. അവര്‍ക്ക് തമിഴ് കല്ല്യാണം എങ്ങനെയാണെന്നോ സംസ്കാരം എങ്ങനെയാണെന്നോ ബന്ധുക്കളെക്കുറിച്ചോ ഒന്നും അറിയുമായിരുന്നില്ല. യുഎസില്‍ തന്നെയായതുകൊണ്ട് മക്കള്‍ക്ക് ഇതെക്കുറിച്ചൊന്നും യാതൊരു ധാരണയും ഉണ്ടാകാതെ വരും, അങ്ങനെയാണ് വീണ്ടും നാടറിഞ്ഞു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ബൈജുവും ഭാര്യ ദീപയും പറയുന്നു.
അതുകൊണ്ട് മനോഹരമായി ഒരുക്കിയ വിവാഹ വേദിയില്‍ നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഇരിക്കുന്ന വരന്റേയും വധുവിന്റേയും മടിയില്‍ ചാടിമറിയുന്ന മക്കളുടെ സാന്നിദ്ധ്യത്തില്‍ ബൈജുവും ഭാര്യ ദീപയും വീണ്ടും വിവാഹിതരായി. അണിഞ്ഞൊരുങ്ങുമ്പോഴും മോതിരം മാറുമ്പോഴും വരണമാല്യം അണിയിക്കുമ്പോഴുമൊക്കെ കുറുമ്പുകാട്ടി മക്കള്‍ കൂടെയുണ്ട്.
അമ്മയുടെയും അച്ഛന്റെയും കല്ല്യാണത്തിന് മക്കള്‍ പങ്കെടുക്കുന്ന രീതി യുഎസിലൊക്കെ സാധാരണമാണ്. പക്ഷേ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നുള്ള തങ്ങള്‍ക്ക് ഇതല്പം പുതുമയായിരുന്നു. മക്കള്‍ക്ക് ബന്ധുക്കളെയെല്ലാം പരിചയപ്പെടുത്തുന്നതിനൊപ്പം തമിഴ് ആചാരങ്ങളെകുറിച്ചും അവര്‍ക്കു പറഞ്ഞുകൊടുക്കാനുള്ള ഒരു ആശയമായിരുന്നു വിവാഹം. കല്യാണത്തോടെ അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കളെല്ലാം ഈ വിവാഹത്തോടെ ഒന്നായി.''ദീപ പറയുന്നു.
അമ്മയ്ക്കു മക്കള്‍ കമ്മല്‍ അണിയിക്കുന്നതും പൊട്ടുകുത്തുന്നതും മുത്തം വെയ്ക്കുന്നതുമൊക്കെ വിഡിയോയില്‍ കാണാം. വിവാഹ ചടങ്ങുകള്‍ക്കിടെ അമ്മയുടെയും അച്ഛന്റെയും മടിയിലിരുന്നു കളിക്കുകയും കരയുകയുമൊക്കെ ചെയ്യുന്ന മക്കള്‍ കാഴ്ചക്കാര്‍ക്കു കൗതുകം നിറയ്ക്കും. ഇടയ്ക്ക് വരണമാല്യത്തിനായി വാശിപിടിക്കുന്ന മകനെയും വിഡിയോയില്‍ കാണാം. എന്തായാലും ഈ അച്ഛനും അമ്മയും മക്കളും ഇപ്പോള്‍ സമൂഹമാധ്യമത്തിലെ താരങ്ങളാണ്.
https://www.facebook.com/Malayalivartha