ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത റോബോട്ട്; എല്‍ഡബ്ല്യു റോബോട്ട്
ഹോളിവുഡ് സിനിമകള്‍ കണ്ടാണ് ജപ്പാന്‍കാരനായ മസാക്കി നഗുമോയുടെ മനസില്‍ ആ മോഹമുദിച്ചത്...ഒരു റോബട്ടിനെ നിര്‍മിക്കുക. മെക്കാനിക്കല്‍ എന്‍ജിനിയറിംഗും റോബോട്ടിക്‌സുമൊക്കെ പഠിച്ചതും ഇതിനുവേണ്ടിതന്നെ. അങ്ങനെ റോബോട്ട് നിര്‍്മാണത്തിനുള്ള വിദ്യകളെല്ലാം ഈ യുവാവ് സ്വായത്തമാക്കി.
പക്ഷേ, റോബോട്ട് നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ മേടിക്കാന്‍ പണമില്ല. അങ്ങനെ മസാക്കി ജോലിക്കു പോയിത്തുടങ്ങി. ശമ്പളത്തില്‍ നിന്നു മിച്ചംവച്ചതൊക്കെ സ്വരുക്കൂട്ടി സാമഗ്രികളൊപ്പിച്ചു. പക്ഷേ, അപ്പോഴേക്കും ലോകം വല്ലാണ്ട് വളര്‍ന്നിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ റോബട്ടുകള്‍ നിര്‍മിച്ചു തുടങ്ങി. വെറുമൊരു റോബട്ടിനെ നിര്‍മിച്ചിട്ടിനി കാര്യമില്ലെന്നു മസാക്കി തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത റോബട്ടിന്റെ സൃഷ്ടിയിലേക്കു മസാക്കിയെ നയിച്ചത്.
28 അടി ഉയരവും എട്ടു ടണ്‍ ഭാരവുമുള്ള എല്‍ഡബ്ല്യു റോബട്ടിനെ കണ്ടാല്‍ ട്രാന്‍സ്‌ഫോമേഴ്‌സ് എന്ന ഹോളിവുഡ് ചിത്രമാകും ആളുകളുടെ മനസില്‍ വരിക. മസാക്കി നല്‍കുന്ന നിര്‍ദേശങ്ങള്ക്കനുസരിച്ചു സഞ്ചരിക്കാനും വിരലുകള്‍ ചലിപ്പിക്കാനുമെല്ലാം ഈ ഭീമന്‍ റോബട്ടിനു കഴിയും. വേണ്ടിവന്നാല്‍ ഓടുകയും ചെയ്യും. ലക്ഷ്യംനോക്കി വെടിയുതിര്‍ക്കാനുള്ള സംവിധാനവും മസാക്കി ഈ റോബട്ടിലുള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഭാരമില്ലാത്ത പ്ലാസ്റ്റിക് ബോളുകളാണ് വെടിയുണ്ടകള്‍. മസാക്കിയുടെ ബിഗ് റോബട്ടിന്റെ വെടിയേറ്റ് ആര്‍ക്കുംതന്നെ പരിക്കേല്‍ക്കില്ലെന്നു ചുരുക്കം.
എന്നാല്‍, ആവശ്യാനുസരണം വെടിയുതിര്‍ക്കുന്നതിന്റെ ശക്തി കൂട്ടാനാവും. ജപ്പാനില്‍ സൂപ്പര്‍ഹിറ്റായി മാറിയ മസാക്കിയുടെ റോബട്ടിനെത്തേടി വിദേശ രാജ്യങ്ങളില്‍നിന്നു വരെ സാങ്കേതിക വിദഗ്ധര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha