സ്രാവ് പിടിച്ചു, കരടി കടിച്ചു, റാറ്റില്‍സ്‌നേക്കും കൊത്തി നോക്കി; എന്നിട്ടും ഡിലന്‍ മാക് വില്യംസ് ഇപ്പോഴും ഇവിടുണ്ട്!
യു എസ്സിലെ കൊളറാഡോയിലുള്ള ഡിലന്‍ മാക്‌വില്ല്യംസിനെ കുറിച്ച്, തല്ലിക്കൊന്നാലും ഇവന്‍ ചാകത്തില്ല എന്നൊക്കെ പറഞ്ഞാല്‍ ഏറെക്കുറെ ശരിയായിരിക്കും!
കഴിഞ്ഞ 4വര്‍ഷത്തിനിടെ ഈ 20-കാരനെ വന്യജീവികള്‍ ആക്രമിച്ചത് മൂന്നുതവണയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹാവായിക്കു സമീപം മധ്യ പസഫിക്കിലുള്ള ഒരു ദ്വീപായ കൗവ്വായില്‍ ബോഡി ബോര്‍ഡിംഗ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ആറെട്ട് അടിയോളം നീളമുള്ള ഒരു ടൈഗര്‍ സ്രാവിന്റെ പിടിയില്‍പെട്ടു. അവന്റെ കാലില്‍ നിന്നും കുറച്ചു ഭാഗം അത് കടിച്ചെടുത്തു.
സര്‍വൈവല്‍ ട്രെയിനിംഗ് പരിശീലകനായി ജോലി നോക്കിയിരുന്നത് കൊണ്ട് മനസംയമനം നഷ്ടപ്പെടാതെ 30 മീറ്ററോളം തിരികെ നീന്തി കരയിലെത്തിച്ചേര്‍ന്നു, അവിടെ കണ്ട ഒരാള്‍ പാരാമെഡിക്കുകളെ വിളിച്ചു വരുത്തുകയായിരുന്നു. തന്റെ കാല്‍ പറിഞ്ഞു പോയോ എന്നു പോലും തിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നു. എന്നാണ് ഡിലന്‍ പറഞ്ഞത്. ഏതായാലും 7 തുന്നിക്കെട്ടലുകള്‍ ഇടേണ്ടി വന്നതേയുള്ളൂ!
കഴിഞ്ഞ വര്‍ഷമാണ് ഒരു സമ്മര്‍ ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ ഒരു കറുമ്പന്‍ കരടി അവന്റെ തലയുടെ ഒരുഭാഗം കടിച്ചു തിന്നത്. ടെന്റിന് പുറത്തു കിടന്ന് ഉറങ്ങുമ്പോഴായിരുന്നു അവനെ കരടി ആക്രമിച്ചത്. കരടിയുടെ മുഖത്തേക്ക് ആഞ്ഞിടിക്കുകയും കണ്ണില്‍ കുത്തുകയും ചെയ്തപ്പോഴാണ് അതിന്റെ പിടിത്തം അയഞ്ഞത്. അതു കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.
അതിനും രണ്ടു വര്‍ഷം മുമ്പാണ് യൂട്ടായിലേയ്ക്കുള്ള ഒരു ഹൈക്കിംഗ് ട്രിപ്പിനു പോയപ്പോള്‍ അവനെ ഒരു റാറ്റില്‍ സ്‌നേക്ക് കടിച്ചത്. വിഷമുള്ള ഈ പാമ്പിന്റെ കടിയും ഗുരുതരമായ പ്രശ്‌നമൊന്നും അവന് ഉണ്ടാക്കിയില്ല. രണ്ടു ദിവസത്തേക്ക് ചില്ലറ അസ്വസ്ഥതകള്‍ ഉണ്ടായതേയുള്ളൂ!
എന്തു കൊണ്ടാണെന്നറിയില്ല, വന്യ ജീവികള്‍ക്കെല്ലാം ഡിലനോട് ഒരിഷ്ടമൊക്കെയുണ്ട്. എന്തായാലും അവന്‍ ഇപ്പോഴും ജീവനോടിരിക്കുന്നതില്‍ അവന്റെ അച്ഛനമ്മമാര്‍ ആശ്വാസം കൊള്ളുന്നു.
https://www.facebook.com/Malayalivartha