ട്രംപുമായുള്ള മുഖസാദൃശ്യത്തില്‍ സാക്ഷാല്‍ ട്രംപ് പോലും തോറ്റു പോകും ഈ സ്പെയിന്കാരിയോട്!
ഒരാളെപ്പോലെയുള്ള ഏഴ് പേര് ഉണ്ട് ഈ ലോകത്തില്‍ എന്നാണ് പറയാറുള്ളത്. അതു പോലെ തന്നെ പറഞ്ഞു കേള്‍ക്കാറുള്ളതാണ് എല്ലാവര്ക്കും തന്റെ ഒരു ഇരട്ടയെ കണ്ടെത്താനാകുമെന്ന്! അമേരിക്കന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ ഇത് അച്ചട്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
സ്പെയിനിലെ ഒരു ഗ്രാമത്തില്‍ തന്റെ ഭര്‍ത്താവുമൊത്ത് കാര്‍ഷിക വൃത്തിയുമായി കഴിഞ്ഞിരുന്നതാണ് 40 കാരിയായ ഡോലോറെസ് ലെയ്സ് ആന്റലോ. എന്നാല്‍ പത്രപ്രവര്‍ത്തകയായ പൗള വസ്ക്വസ് അവരുടെ ഒരു ചിത്രമെടുത്തതോടെ വൈറല്‍ പ്രശസ്തിയാണ് നേടിയത്.
കൈയ്യില്‍ ഒരു മണ്‍വെട്ടിയുമായി പൗളയുടെ ആര്‍ട്ടിക്കിളിനു വേണ്ടി ആന്റെലോ പോസു ചെയ്തു. അടുത്തിടെ അവിടെയുണ്ടായ ചുഴലിക്കാറ്റിനുശേഷം ആളുകള്‍ കാര്‍ഷിക വൃത്തിയുമായി എങ്ങനെ മുന്നോട്ടു പോകുന്നു എന്നതായിരുന്നു ആര്‍ട്ടിക്കിളിന്റെ വിഷയം. ഡോലോറെസ്, കൃഷിയിടത്തില്‍ നിന്നും കാബേജ് ശേഖരിക്കാന്‍ പോകവേയാണ് പൗള വസ്ക്വിസിന്റെ മുന്നില്‍ പെട്ടത്. അവരോട് സംസാരിച്ചപ്പോള്‍ തന്റെ ആര്ട്ടിക്കിളിനായി ഫോട്ടോ എടുത്തു കൊള്ളാന്‍ അനുമതിയും കിട്ടി.
പൗളയോടൊപ്പമുണ്ടായിരുന്ന വനിതാ ഫോട്ടോഗ്രഫര്‍ ഫോട്ടോകള്‍ എടുത്തപ്പോള്‍ പൗളയും തന്റെ മൊബൈല്‍ ഉപയോഗിച്ച് ഡോലോളറെസിന്റെ ഒരു ഫോട്ടോ എടുത്തു. മൊബൈലില്‍ എടുത്ത ഫോട്ടോ നന്നായിരുന്നത് കൊണ്ട് അവരത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തു. അപ്പോഴും ഡോലാറൈസിന് ട്രംപുമായുള്ള മുഖസാദൃശ്യമൊന്നും അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ അത് പോസ്റ്റു ചെയ്തതോടെ ആളുകള്‍ അത് തിരിഞ്ഞറിഞ്ഞ് 4700-ഓളം തവണ അത് റിട്വീറ്റ് ചെയ്യപ്പെടുകയും വൈറലാകുകയും ചെയ്തതോടെയാണ് പൗള പോലും അക്കാര്യം ശ്രദ്ധിച്ചത്.
എന്നാല്‍ തന്റെ മുടിയുടെ നിറം കൊണ്ടാകും തന്റെ ഫോട്ടോയ്ക്ക് ഇത്ര ജനസമ്മതി കിട്ടിയതെന്നാണ് ഡോലോറെസ് തന്നെ സമീപിച്ച ഒരു മാധ്യമത്തോടു പറഞ്ഞത്. എന്നാല്‍ അവരുടെ മകള്‍ അന്ന വളരെ സന്തോഷത്തിലാണ് . നമ്മള് ശരിക്കും ട്രംപിന്റെ കുടുംബത്തില്പ്പെട്ടതായിരുന്നെങ്കിലോ എന്നൊക്കെ പറഞ്ഞ് അത്ഭുതപ്പെടുകയാണ് മകള്‍.
തന്നെകണ്ടാല്‍ ട്രംപിനെ പോലെ തോന്നും എന്നാണ് ലോകക്കാരെല്ലാം പറയുന്നത് എന്നറിഞ്ഞപ്പോള്‍ ഡോലറൈസിന് അതിശയമാണ് തോന്നിയത്. ഏതായാലും ചുറ്റുപാടുള്ളവരെല്ലാം ഇപ്പോള്‍ 'ട്രംപിന്റെ കസിനേ' എന്നാണ് ഡോലാറെസിനെ വിളിക്കുന്നതത്രേ.
https://www.facebook.com/Malayalivartha